പ്രധാനമന്ത്രിയുടെ ‘സ്വച്ഛ ഹി സേവ’ യജ്ഞത്തില്‍ കണ്ണിയാകാന്‍ ലോകാരാദ്ധ്യയായ മാതാ അമൃതാനന്ദമയിയും . ഇന്നലെ രാവിലെ 11 നു പ്രധാനമന്ത്രിയും അമൃതാനന്ദമയിയും തമ്മില്‍ വീഡിയോ കോണ്‍ഫറണ്‍സിലൂടെ സംസാരിച്ച ശേഷം അമ്മയും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങുകയായിരുന്നു .
ഇന്നലെ അമൃതാനന്ദമയി മഠത്തിലെ ദര്‍ശന ഹാളില്‍ ഒത്തു കൂടിയ ആയിരങ്ങളുടെ സാന്നിധ്യത്തിലാണ് അമ്മ പ്രധാനമന്ത്രിയുമായി ആശയ വിനിമയം നടത്തിയത് . സംവാദം അരമണിക്കൂറോളം നീണ്ടു നിന്നു . തുടര്‍ന്ന് അമൃതപുരിക്ക് സമീപമുള്ള കടല്‍ തീരം ശുചീകരിക്കാന്‍ പുറപ്പെട്ടു .
പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടു മാതാഅമൃതാനന്ദമയി മഠം “അമല ഭാരതം ” എന്ന പേരില്‍ വര്‍ഷങ്ങളായി നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നുണ്ട് .
ആയിരങ്ങള്‍ അമ്മയോടൊപ്പം ശുചീകരണപ്രവര്ത്തനത്തിനു തയ്യാറായി . ശുചീകരണത്തിനായി അമ്മ തയ്യാറായത് എല്ലാവരെയും അമ്പരപ്പിച്ചു .ആലപ്പാട് ഗ്രാമപഞ്ചായാത്താണ് ശുചീകരണത്തിനായി തിരഞ്ഞെടുത്തത് . 16 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന പഞ്ചായത്തിനെ 16 ബ്ലോക്കായി തിരിച്ചു . ഒരു കിലോമീറ്റര്‍ ദൂരത്തില്‍ 200 പേരെ വിന്യസിച്ചാണ് ശുചീകരണം നടന്നത് .
വെള്ളനാതുരത്ത് അഴിക്കല്‍ റോഡിന്റെ ഇരുവശവും , കടല്‍ തീരവും വൈകുന്നേരത്തോടെ ശുചീകരിച്ചു . പ്ലാസ്റ്റിക് ഉള്‍പ്പടെ ടണ്‍ കണക്കിന് മാലിന്യങ്ങളാണ് ഇവിടെ നിന്നും ശേഖരിച്ചത് . ശേഖരിച്ച മാലിന്യ ശേഖരം മഠത്തിലെ സംസ്കരണ പ്ലാന്റിലെത്തിച്ചു .
മഠത്തിലെ അന്തേവാസികള്‍ , അമൃത വിശ്വപീഠത്തിന്റെ നിയന്ത്രണത്തിലുള്ള വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികള്‍ , ഭക്തര്‍ എന്നിവര്‍ ഈ ശുചീകരണയജ്ഞത്തില്‍ പങ്കാളികളായി .
Discussion about this post