അനധികൃതമായി വിവരശേഖരണം നടത്തിയതിനു ഫെയ്സ്ബുക്കിനും കേംബ്രിഡ്ജ് അനലിറ്റിക്കയ്ക്കും ഇന്ത്യന്‍ പൗരന്മാരെക്കുറിച്ച് ചോര്‍ത്തിയ വിവരങ്ങളുടെ വിശദാംശങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് സിബിഐ നോട്ടീസ് അയച്ചു . യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ സയന്‍സ് റിസര്‍ച്ചിനും സിബിഐ നോട്ടീസ് അയച്ചിട്ടുണ്ട് .
കേംബ്രിഡ്ജ് അനലിറ്റിക്ക വിവാദം സിബിഐ അന്വേഷിക്കുമെന്ന് കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ് മാസങ്ങള്‍ക്ക് മുമ്പ് രാജ്യസഭയില്‍ അറിയിച്ചിരുന്നു.
കേന്ദ്രനിര്‍ദേശത്തെ തുടര്‍ന്ന് കേംബ്രിഡ്ജ് അനലിറ്റിക്കയ്ക്കും ഗ്ലോബല്‍ സയന്‍സ് റിസര്‍ച്ചിനും എതിരെ സിബിഐ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു . വിശദമായ അന്വേഷണത്തിന്റെ ആദ്യപടിയായിരുന്നു ഇതെന്നാണ് അധികൃതര്‍ നല്കുന്ന വിവരം . ഫേസ്ബുക്കിലൂടെ കേംബ്രിഡ്ജ് അനലിറ്റിക്ക ഗ്ലോബല്‍ സയന്‍സ് റിസര്‍ച്ചിനെ ഉപയോഗിച്ചുകൊണ്ട് 5.62,455 ഇന്ത്യക്കാരുടെ വ്യക്തിവിവരങ്ങള്‍ ചോര്ത്തിയതായിട്ടാണ് പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ .
Discussion about this post