കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയിൽ ഗുരുതര പിഴവ് .4 വയസ്സുള്ള കുഞ്ഞിന് അവയവം മാറി ശസ്ത്രക്രിയ നടത്തിയതായി റിപ്പോർട്ട്. കയ്യിലെ ആറാം വിരലിൽ ശസ്‌ത്രക്രിയക്ക് വിധേയമായ കുഞ്ഞിന് മെഡിക്കൽ കോളേജ് ഡോക്ടർ ഓപ്പറേഷൻ നടത്തിയത് നാക്കിൽ. കോഴിക്കോട് ചെറുവണ്ണൂർ മധുര ബസാർ സ്വദേശിനിയായ 4 വയസുകാരിക്കാണ് ശസ്ത്രക്രിയ മാറി ചെയ്തത്.
ഓപ്പറേഷൻ കഴിഞ്ഞു കുഞ്ഞിനെ പുറത്തേക്ക് കൊണ്ട് വന്ന ശേഷം കുടുംബം പറയുമ്പോഴാണ് അവയവം മാറിയ വിവരം ഡോക്ടറും നേഴ്‌സും തിരിച്ചറിയുന്നത്, മണിക്കൂറുകൾക്കകം കുഞ്ഞിന് വിരലിൽ രണ്ടാം ശസ്ത്രക്രിയ നടത്തി, ഡോക്ടർ കുടുംബത്തോട് മാപ്പ് പറഞ്ഞുവെന്നും റിപ്പോർട്ടുകളുണ്ട്.
കുട്ടിയെ ശസ്ത്രക്രിയക്കായി കൊണ്ടുപോയപ്പോൾ ഒപ്പം വീട്ടുകാര്‍ ഉണ്ടായിരുന്നില്ല. പിന്നീട് ശസ്ത്രക്രിയ പൂര്‍ത്തിയായി എന്ന് പറഞ്ഞ് നഴ്സ് വാര്‍ഡിലേക്ക് കൊണ്ടുവരുകയായിരുന്നു. വായില്‍ പഞ്ഞി തിരുകിയത് കണ്ടപ്പോഴാണ് വീട്ടുകാര്‍ കാര്യം അറിയുന്നത്. കയ്യിലെ തുണി മാറ്റി നോക്കിയപ്പോല്‍ ആറാം വിരല്‍ അതുപോലെയുണ്ടായിരുന്നു. കയ്യിക്കാണ് ചെയ്യേണ്ടതെന്ന് മാറിപ്പോയെന്നും പറഞ്ഞപ്പോള്‍ ചിരിച്ചുകൊണ്ടാണ് നഴ്സിന്‍റെ പ്രതികരണമെന്നും വീട്ടുകാര്‍ ആരോപിച്ചു. വളരെ നിസാരമായാണ് സംഭവം എടുത്തതെന്നും വീട്ടുകാര്‍ ആരോപിക്കുന്നു.
അതേസമയം, കുട്ടിയുടെ നാവിനും തടസം ഉണ്ടായിരുന്നതായി മെഡിക്കൽ കോളേജ് സൂപ്രണ്ട് വിശദീകരിച്ചു.
Discussion about this post