പിത്തോരഗഢ്: പ്രതിരോധമന്ത്രി നിര്‍മല സീതാരാമനെ വധിക്കുമെന്ന് വാട്സ്ആപ് സന്ദേശം രണ്ടുപേരെ അറസ്റ്റു ചെയ്തു. വാട്സ്ആപ് സംഭാഷണത്തിലൂടെയാണ് വെടിവെച്ചുകൊല്ലുമെന്ന് ഭീഷണി ഉണ്ടായത്. ഉത്തരാഖണ്ഡ് പോലിസ് ഇവരെ അറസ്റ്റു ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് ‘സേവ ദിവസി’ന്റെ ഭാഗമായി ധര്‍ചുല നഗരത്തില്‍ സൈന്യം തിങ്കളാഴ്ച സംഘടിപ്പിച്ച മെഗാ മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തത് മന്ത്രി നിര്‍മലയായിരുന്നു. അവരുടെ സന്ദര്‍ശനം സംബന്ധിച്ച സംസാരത്തിനിടെ ഞായറാഴ്ച പ്രതികളിലൊരാള്‍ കുറിച്ചത് ഇങ്ങനെ: ”ഞാന്‍ സീതാരാമനുനേരെ നിറയൊഴിക്കും. നാളെ അവളുടെ അവസാന ദിവസമായിരിക്കും.” വിവരം അറിഞ്ഞയുടന്‍ പൊലീസ് പ്രതികളെ പിടികൂടിയതായി പൊലീസ് സൂപ്രണ്ട് രാമചന്ദ്ര അറിയിച്ചു.
മദ്യലഹരിയില്‍ നടത്തിയ ചാറ്റിങ്ങിലാണ് ഇവര്‍ സീതാരാമനെ വെടിവെച്ചുകൊല്ലുമെന്ന് പരാമര്‍ശിച്ചത് എന്നാണ് സൂചന. എന്നാല്‍ പ്രതികളുടെ പേരുവിവരം പുറത്തുവിട്ടിട്ടില്ല. വാട്സ്ആപ് ഗ്രൂപ്പിലെ അഡ്മിനെതിരെയും അന്വേഷണമുണ്ട്.
Discussion about this post