കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതയുള്ള എംഎല്‍എമാരാണ് വാര്‍ഷിക വരുമാനത്തില്‍ മുന്നിലെന്ന് കണക്കുകള്‍.എട്ടാം ക്ലാസില്‍ താഴെ വിദ്യാഭ്യാസമുള്ള എംഎല്‍എമാരുടെ ശരാശരി വരുമാനം 90 ലക്ഷമായിരിക്കേ ബിരുദവും, ബിരുദാനന്ദര ബിരുദവും ഉള്ള എംഎല്‍എമാരുടെ വാര്‍ഷിക വരുമാനം ശരാശരി 21 ലക്ഷം രൂപയാണെന്നും കണക്കുകള്‍ പറയുന്നു. അസോസിയേഷന് ഫോര്‍ ഡെമോക്രോറ്റിക് റിഫോംസ് ആണ് കണക്കുകള്‍ പുറത്തുവിട്ടത്.
രാജ്യത്ത് ആകെയുള്ള 4086 എംഎല്‍എമാരില്‍ 941 പേര് ഇതുവരെ വാര്‍ഷിക വരുമാനം വെളിപ്പെടുത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. വരുമാനം വെളിപ്പെടുത്താത്തവരുടെ കൂട്ടത്തില്‍ കേരളമാണ് ഏറ്റവും മുന്നില്‍. കേരളത്തിലെ 84 എംഎല്‍എമാര്‍ വാര്‍ഷിക വരുമാനം വെളിപ്പെടുത്തിയിട്ടില്ലെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
അതേസമയം, വരുമാനം വെളിപ്പെടുത്തിയ കേരളത്തിലെ 56 എംഎല്‍എമാരുടെ ശരാശരി വാര്‍ഷിക വരുമാനം ഇരുപത്തിയഞ്ച് ലക്ഷം രൂപയാണ്.
കര്‍ണാടകയിലെ എം.നാഗരാജു ആണ് എംഎല്‍എമാരിലെ ധനികരില്‍ ഒന്നാമന്. 157 കോടിയുടെ വരുമാനമാണ് അദ്ദേഹത്തിനുള്ളത്. കെ.മുരളീധരനാണ് കേരളത്തില്‍ നിന്നുള്ള ധനികരായ എംഎല്‍എമാരുടെ കൂട്ടത്തില്‍ ഒന്നാം സ്ഥാനത്ത്. ഏഴരക്കോടിയാണ് മുരളീധരന്റെ വാര്‍ഷിക വരുമാനം. ആയിരത്തിനാലു രൂപ മാത്രം വരുമാനമുള്ള ആന്ധ്രയിലെ ടിഡിപി അംഗം യാമിനി ബാലയാണ് ഏറ്റവും പാവപ്പെട്ട എംഎല്‍എ. 41,000 രൂപ മാത്രം വാര്‍ഷിക വരുമാനമുള്ള വി.എസ്.അച്യുതാനന്ദന് ഈ പട്ടികയില്‍ പത്താം സ്ഥാനത്താണ്.
കര്‍ണാടക എംഎല്‍എമാരാണ് വാര്‍ഷിക വരുമാന ശരാശരിയില്‍ രാജ്യത്ത് മുന്നില്‍ 111.4 ലക്ഷം രൂപയാണ് എംഎല്‍എമാരുടെ വരുമാനം. 63 അംഗങ്ങളുള്ള ഛത്തിസ്ഗഡ് നിയമസഭയാണ് വരുമാനത്തില്‍ കുറവ് രേഖപ്പെടുത്തിയത്. 5.4 ലക്ഷമാണ് ഇവരുടെ വാര്‍ഷിക വരുമാനശരാശരി. 72 അംഗങ്ങളുള്ള ജാര്‍ഖണ്ഡാണ് തൊട്ടുപിന്നില്‍ 7.4 ലക്ഷമാണ് ഇവരുടെ വാര്‍ഷിക വരുമാനശരാശരി.
പുരുഷ എംഎല്‍എമാരേക്കാള്‍ വരുമാനകുറവാണ് വനിത എംഎല്‍എമാരുടേത്. പുരുഷ് എംഎല്‍എമാരുടെ വരുമാനശരാശരി 25.85 ആണെങ്കില്‍ വനിതകളുടേത് 10.53 ലക്ഷമാണ്. 258 വനിത എംഎല്‍എമാരാണ് വരുമാനം വെളിപ്പെടുത്തിയിട്ടുള്ളത്.
Discussion about this post