ഡല്‍ഹി :നാവികസേനയ്ക്കായി നാലു ചെറുയുദ്ധക്കപ്പലുകള്‍ വാങ്ങുന്നത് സംബന്ധിച്ച കരാറൊപ്പിടാന്‍ ഇന്ത്യയും റഷ്യയും തയാറെടുക്കുന്നു. യുദ്ധക്കപ്പലുകളില്‍ രണ്ടെണ്ണം റഷ്യയില്‍നിന്ന് വാങ്ങാനാണ് തീരുമാനം.മറ്റു രണ്ടെണ്ണം സാങ്കേതികവിദ്യാ കൈമാറ്റത്തോടെ ഗോവ ഷിപ്യാര്ഡില് നിര്‍മിക്കാനും ലക്ഷ്യമിടുന്നുണ്ച്. ഇതിനായി 15,840 കോടി രൂപയുടെ കരാറിനു കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കുമെന്നാണ് സൂചന.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനും തമ്മില്‍ ഒക്ടോബറില്‍ ഡല്‍ഹിയില്‍ നടത്തുന്ന കൂടിക്കാഴ്ചയില്‍ കരാര്‍ ഒപ്പിട്ടേക്കും. കരാറായാല്‍ റഷ്യയില്‍നിന്നുള്ള യുദ്ധക്കപ്പലുകള്‍ രണ്ടു വര്‍ഷത്തിനകമെത്തും. പ്രാഥമിക ചര്‍ച്ചകള്‍ 2016 ഒക്ടോബറില്‍ ആരംഭിച്ചെങ്കിലും തുക, സാങ്കേതികവിദ്യാ കൈമാറ്റം എന്നിവയിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ മൂലം തടസ്സം നേരിട്ടു. ഇന്ത്യയിലെ നിര്‍മാണം സ്വകാര്യ കമ്പനിയെ ഏല്പിക്കുന്നത് ആദ്യ ഘട്ടത്തില്‍ പരിഗണിച്ചെങ്കിലും ഗോവ ഷിപ്്യാര്‍ഡില്‍ അതിനുള്ള സൗകര്യമുണ്ടെന്ന വിലയിരുത്തലില്‍ പദ്ധതി പൊതുമേഖലയ്ക്കു കൈമാറുകയായിരുന്നു.
റഷ്യയുമായി ആയുധ ഇടപാടുകള്‍ നടത്തുന്ന രാജ്യങ്ങള്‍ക്കുമേല്‍ യുഎസ് ചുമത്തുന്ന ഉപരോധഭീഷണി വകവയ്ക്കാതെയാണു കരാറുമായി മുന്നോട്ടു നീങ്ങാനുള്ള ഇന്ത്യയുടെ തീരുമാനം. വ്യോമാക്രണം ചെറുക്കാന്‍ റഷ്യയില്‍ നിന്ന് എസ് 400 മിസൈല്‍ പ്രതിരോധ സംവിധാനവും ഇന്ത്യ വാങ്ങും.
Discussion about this post