20,000 കോടി ഡോളറിന്റെ ചൈനീസ് ഉത്പന്നങ്ങള്‍ക്ക് യു.എസ് പ്രസിഡന്റ് ട്രംപ് തീരുവ ഏര്‍പ്പെടുത്തി തീരുവ ഈ മാസം 24 മുതല്‍ നിലവില്‍വരും. അരി, തുണിത്തരങ്ങള്‍, ഹാന്‍ഡ്ബാഗ് എന്നിവയുള്‍പ്പെടെ ആറായിരത്തോളം ഉത്പന്നങ്ങള്‍ക്കാണ് തീരുവയേര്പ്പെടുത്തിയിരിക്കുന്നത്. ചൈനയില്‍ നിന്ന് യു.എസ്. ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങളില്‍ പകുതിയോളം വരും ഇത്.
ആദ്യഘട്ടത്തില്‍ 10 ശതമാനമാണ് തീരുവ ഏര്‍പ്പെടുത്തിയിരിക്കുന്നതെങ്കിലും, ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയിലെത്തിയില്ലെങ്കില്‍ 2019 ജനുവരി ഒന്നുമുതല്‍ തീരുവ 25 ശതമാനമാക്കി വര്‍ധിപ്പിക്കുമെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.
യു.എസിനെ കൂടുതല്‍ ന്യായമായി പരിഗണിക്കാന്‍ എല്ലാ അവസരങ്ങളും ചൈനയ്ക്ക് നല്കി. എന്നാല്‍, ചൈന ഇതിനോടൊന്നും അനുകൂലമായി പ്രതികരിക്കാന്‍ തയ്യാറായില്ല.ചൈനയുടെ അധാര്‍മിക വ്യാപാര രീതികള്‍ക്കെതിരേയുള്ള പ്രതികരണമായാണ് തീരുവയേര്‍പ്പെടുത്തുന്നതെന്ന് ട്രംപ് പറഞ്ഞു. നടപടിക്ക് തിരിച്ചടിയായി തങ്ങളുടെ കര്‍ഷകരെയോ വ്യവസായങ്ങളെയോ ലക്ഷ്യമിട്ട് തിരിച്ചടിക്കാനാണ് ചൈനയുടെ തീരുമാനമെങ്കില്‍ മൂന്നാംഘട്ട തീരുവയിലേക്ക് യു.എസ്. കടക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.
മൂന്നാംഘട്ട തീരുവയേര്‍പ്പെടുത്തുന്നതോടെ ഏതാണ്ട് മുഴുവന്‍ ചൈനീസ് ഇറക്കുമതിയും യു.എസ്. തീരുവയുടെ പരിധിയില്‍ വരും.എന്നാല്‍ യു.എസിന് അതേ നാണയത്തില്‍ മറുപടി നല്‍കുമെന്ന് ചൈനയും വ്യക്തമാക്കി. യു.എസില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന 6,000 കോടി ഡോളറിന്റെ ഉത്പന്നങ്ങള്‍ക്ക് തീരുവയേര്‍പ്പെടുത്തുമെന്ന് ചൈനീസ് വാണിജ്യ മന്ത്രാലയം പറഞ്ഞു. ചൈനയിലേക്കുള്ള യു.എസ്. കയറ്റുമതിയുടെ 80 ശതമാനത്തോളമാണ് ഇത്. യു.എസില്‍ നിന്ന് ഏറ്റവും കൂടുതല്‍ ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്ന മൂന്നാമത്തെ രാജ്യമാണ് ചൈന. യുഎസ്-അമേരിക്ക് വ്യാപാര യുദ്ധം ലോകസാമ്പത്തീക വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍. യുഎസ് നടപടി ചൈനയ്ക്ക് വലിയ തിരിച്ചടിയാകും.
Discussion about this post