അതിര്‍ത്തി കടന്ന് പാക്കിസ്ഥാന്‍ സൈന്യത്തിന് ഇന്ത്യ സര്‍ജിക്കല്‍ സ്‌ട്രൈകിലൂടെ നല്‍കിയ തിരിച്ചടി ആഘോഷിക്കാനുള്ള യുജിസി തീരുമാനം തള്ളി ബംഗാള്‍ സര്‍ക്കാര്‍. സെപ്തംബര്‍ 19ന് രാജ്യത്തെ കോളഏജുകളില്‍ മിന്നലാക്രമണത്തിന്റെ വാര്‍ഷികം സമുചിതമായ ആഘോഷിക്കാന്‍ യുജിസി കോളേജുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇത്തരമൊരു ആഘോഷം ബംഗാളില്‍ നടക്കില്ലെന്നും, ഇത് ബിജെപി അജണ്ടയാണെന്നും ബംഗാള്‍ വിദ്യാഭ്യാസമന്ത്രി പാര്‍ത്ഥ ചാറ്റര്‍ജി പറഞ്ഞു.
സൈന്യത്തെ ബിജെപി രാഷ്ട്രീയ വത്ക്കരിക്കുകയാണ് എന്നാണ് മമതസര്‍ക്കാരിലെ മന്ത്രിയുടെ നിലപാട്. യുജിസിയെ ബിജെപി രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുകയാണെന്നും മന്ത്രി ആരോപിച്ചു.
സര്‍ജിക്കല്‍ ഡേ അനുസ്മരണദിനത്തില്‍ ഇന്ത്യന്‍ സൈനികര്‍ രാജ്യത്തിന് വേണ്ടി ചെയ്ത ത്യാഗങ്ങളെക്കുറിച്ച് വിമുക്ത ഭടന്മാരുടെ പ്രസംഗങ്ങള്‍, പ്രത്യേക പരേഡുകള്‍, സൈനിക എക്‌സിബിഷന്‍, സൈനികര്‍ക്ക് ആശംസയറിയിച്ച് കാര്‍ഡുകള്‍ അയയ്ക്കുക തുടങ്ങിയ പരിപാടികള്‍ കോളേജില്‍ സംഘടിപ്പിക്കണമെന്നാണ് യുജിസി നിര്‍ദ്ദേശം. എല്ലാ സര്‍വകലാശാലകളിലെയും എന്‍.സി.സി യൂണിറ്റുകള്‍ പ്രത്യേക പരേഡ് സംഘടിപ്പിക്കണമെന്നും എല്ലാ വൈസ് ചാന്‍സലര്‍മാര്‍ക്കും അയച്ച കത്തില്‍ യു.ജി.സി ആവശ്യപ്പെട്ടിട്ടുണ്ട്.
https://braveindianews.com/20/09/178632.php
എന്‍.സി.സി കമാന്‍ഡര്‍ യൂണിറ്റിലെ അംഗങ്ങളോട് രാജ്യാതിര്‍ത്തി സംരക്ഷിക്കുന്നതിനെക്കുറിച്ച് സംസാരിക്കണം. ഈ ദിവസം ഇന്ത്യയൊട്ടാകെ മള്‍ട്ടിമീഡിയ സംവിധാനങ്ങള്‍ ഉപയോഗിച്ച് എക്‌സിബിഷന്‍ സംഘടിപ്പിക്കുന്നുണ്ട്. ഇത്തരത്തിലുള്ള എക്‌സിബിഷനുകള്‍ സംസ്ഥാന, ജില്ലാ ആസ്ഥാനങ്ങള്‍ പ്രധാനപ്പെട്ട നഗരങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നടത്താവുന്നതാണ്. അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന സൈനികര്‍ക്കുള്ള പിന്തുണ വെളിവാക്കാന്‍ എല്ലാ കുട്ടികളും ആശംസാ കാര്‍ഡുകള്‍ എഴുതണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.
Discussion about this post