ബെംഗളൂരു: മുഖ്യമന്ത്രി കുമാരസ്വാമിയുടെ കുടുംബം അനധികൃതമായ റവന്യു ഭൂമി കയ്യേറിയെന്ന ആരോപണം കുമാരസ്വാമിയെ വെട്ടിലാക്കി. കുടുംബാംഗങ്ങളുടെയും ഭൂമി അഴിമതി സംബന്ധിച്ച വിവരങ്ങള്‍ രേഖകള്‍ സഹിതം പുറത്തുവിടുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബി.എസ് യെഡിയൂരപ്പ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ആരോപണങ്ങളുമായി ബിജെപി നേതാക്കശ്# നേതാക്കള്‍ രംഗത്തെത്തിയത്.
ഹാസനിലെ ഹൊളനരസീപുരയില് ദേവെഗൗഡയുടെ കുടുംബം 32 ഏക്കര്‍ റവന്യൂ ഭൂമി കയ്യേറിയെന്ന ആരോപിച്ച് ബിജെപി മുന്‍ എംഎല്‍സി ബി.ജെ പുട്ടസ്വാമി വാര്‍ത്താസമ്മേളനം നടത്തി. ഹാസന് വിമാനത്താവളത്തിനായി വിജ്ഞാപനം ചെയ്തു റദ്ദാക്കിയ ഭൂമി പൊതുമരാമത്ത് മന്ത്രി എച്ച്.ഡി രേവണ്ണയുടെ മകന് പ്രജ്വലിന്റെ പേരില്‍ പതിച്ചെടുത്തതാണ് ഈ ഗണത്തില്‍ അവസാനത്തേത്. ഭൂമിയിടപാടു സംബന്ധിച്ച എല്ലാ വിവരങ്ങളും ഹോളനരസീപുര ഡിവിഷനല്‍ കമ്മിഷണര്‍ ശാന്തകുമാരി സമാഹരിച്ചിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. ആയിരക്കണക്കിനു കോടി രൂപ വിലപിടിപ്പുള്ള സ്വത്തു വകകളാണ് ഈ കുടുംബത്തിനുള്ളതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.രവികുമാര്‍ ആരോപിച്ചു.ഭൂമി കുംഭകോണങ്ങളില്‍ ഈ കുടുംബം പിഎച്ച്ഡി എടുത്തിരിക്കുകയാണെന്നും ബിജെപി ആരോപിച്ചു.
സര്‍ക്കാരിനെ മറിച്ചിടാനുള്ള ബിജെപിയുടെ നീക്കങ്ങള്‍ക്കെതിരെ ജനകീയ പ്രതിഷേധം ഉയര്‍ത്താന്‍ ആവശ്യപ്പെടുമെന്ന കുമാരസ്വാമിയുടെ പ്രസ്താവന കലാപമുണ്ടാക്കാനാണെന്ന ആരോപണവുമായി ബിജെപി രംഗത്തെത്തി. മുഖ്യമന്ത്രിക്കെതിരെ ബിജെപി നേതാക്കള്‍ ഗവര്‍ണര്‍ വാജുഭായ് വാലയെ സമീപിച്ചിട്ടുണ്ട്. ഭരണഘടനാപരമായ ഉന്നതസ്ഥാനത്തിരിക്കെ പരസ്യമായി നിയമ വിരുദ്ധമായി പ്രവര്‍ത്തിച്ച മുഖ്യമന്ത്രിയെ പുറത്താക്കണമെന്നു നേതാക്കള്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇതു സംബന്ധിച്ച് ഗവര്‍ണര്‍ കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായും സൂചനയുണ്ട്. കേന്ദ്രനിര്‍ദേശത്തിനായി ഗവര്‍ണര്‍ കാത്തിരിക്കുകയാണ്. സര്‍ക്കാരിനെ സംരക്ഷിക്കുന്നതിനായി ഇനിയും ജനങ്ങളെ പ്രകോപിപ്പിച്ചാല്‍ കുമാരസ്വാമി പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ബിജെപി നേതാവ് ശോഭ കരന്തലജെ മുന്നറിയിപ്പ് നല്കി.
ഇന്നലെ കുറച്ചുപേര്‍ ബിജെപി അധ്യക്ഷന്‍ യെഡിയൂരപ്പയുടെ വീട് ആക്രമിച്ചിരുന്നു. ബിജെപിയുടെ എംഎല്‍എമാര്‍ ചേര്‍ന്നാണ് അദ്ദേഹത്തെ രക്ഷിച്ചത്. തീര്‍ത്തും ഞെട്ടലുളവാക്കുന്ന കാര്യമാണിത്- ശോഭ വ്യക്തമാക്കി. രാജ്യ ചരിത്രത്തില്‍ തന്നെ അനുയായികളെ കലാപമുണ്ടാക്കാന്‍ പരസ്യമായി പ്രേരിപ്പിക്കുന്ന ആദ്യ രാഷ്ട്രീയക്കാരന് കുമാരസ്വാമിയായിരിക്കുമെന്ന് ബിജെപി ആരോപിച്ചു. അത്തരം ആള്ക്കാര് കര്‍ണാടകയ്ക്ക് അപമാനമാണ്. രാജ്യസുരക്ഷയ്ക്കു ഭീഷണിയാണെന്നും ബിജെപി ട്വിറ്ററില്‍ അറിയിച്ചു.
Kumaraswamy is probably the only politician in history of this nation who openly asked his supporters to go on riots in the state of Karnataka. Such politicians are a disgrace to this state & threat to national security. @CPBlr should register suo Moto case on Kumaraswamy & act.
— BJP Karnataka (@BJP4Karnataka) September 20, 2018
സഖ്യസര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി മനപൂര്‍വം ശ്രമിക്കുന്നു എന്നാരോപിച്ച് ഡോളേഴ്സ് കോളനിയിലെ യെഡിയൂരപ്പയുടെ വസതിക്കു മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതാണ് അക്രമണത്തിലേക്ക് വഴിവച്ചത്. പ്രതിപക്ഷ നേതാവിന്റെ വീടിനു വേണ്ടത്ര സുരക്ഷയില്ലെന്ന പരാതിയെ തുടര്‍ന്ന് കൂടുതല്‍ സുരക്ഷാ സന്നാഹത്തെ സര്‍ക്കാര്‍ ഏര്‍പ്പെടുത്തി.
Discussion about this post