2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി വീണ്ടും അധികാരത്തിലെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒഡീഷയിലെ താല്‍ച്ചര്‍ ഫെര്‍ടിലൈസര്‍ പ്ലാന്റിന് തറക്കല്ലിട്ട ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. തറക്കല്ലിട്ട ശേഷം മൂന്ന് കൊല്ലം കഴിഞ്ഞ് താന്‍ ഉദ്ഘാടനത്തിനെത്തുമെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതിയുടെ തറക്കല്ലിടലിന് ശേഷം ഉത്പാദനം എപ്പോള്‍ തുടങ്ങുമെന്ന ചോദ്യത്തിന് മൂന്ന് കൊല്ലങ്ങള്‍ക്ക് ശേഷം എന്നായിരുന്നു അധികൃതരില്‍ നിന്നും മോദിക്ക് ലഭിച്ച മറുപടി. ‘തല്‍ച്ചറിലേയും ഒഡീഷയിലേയും ജനങ്ങള്‍ക്ക് ഞാന്‍ ഉറപ്പ് നല്‍കുകയാണ്. 36 മാസത്തിന് ശേഷം ഞാന്‍ തന്നെ വന്ന് ഇത് നിങ്ങള്‍ക്കായി സമര്‍പ്പിക്കും,’ മോദി പറഞ്ഞു.
ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്, കേന്ദ്രമന്ത്രിമാരായ ജോള്‍ ഒറാം, ധര്‍മേന്ദ്ര പ്രധാന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു.
Discussion about this post