ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം വഴി ആകര്‍ഷകമായ ഓഫര്‍ നല്കി മദ്യഉപയോഗം പ്രോത്സാഹിപ്പിച്ചെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് കൊച്ചിയിലെ മൂന്ന് ബാര്‍ ഹോട്ടലുകള്‍ക്ക് എതിരെ എക്സൈസ് കേസ് .
കൊച്ചിന് പാലസ് , റാഡിസണ്‍ ബ്ലൂ , ഗോകുലം പാര്‍ക്ക് എന്നി ഹോട്ടലുകള്‍ക്ക് എതിരെയാണ് കേസ് . കൂടുതല്‍ ശക്തമായ പരിശോധനകളും ,നിരീക്ഷണവും വരും ദിവസങ്ങളില്‍ ഉണ്ടാകുമെന്ന് എക്സൈസ് അധികൃതര്‍ വ്യക്തമാക്കി .
ഓണ്‍ലൈന്‍ സൈറ്റായ ഡീല്‍ഗണ്‍ വഴി ആകര്‍ഷകമായ ഓഫര്‍ നല്കി മദ്യവില്പന പ്രോത്സാഹിപ്പിച്ചതിനാണ് ബാര്‍ ഹോട്ടലുകള്‍ക്ക് എതിരെയാണ് നടപടിയെടുത്തത് . ബിയറിനും മറ്റും പ്രത്യേക ഓഫര്‍ ലഭിക്കുന്ന കൂപ്പണ്‍ വാങ്ങുന്നവര്‍ക്ക് ഹോട്ടലുകളില്‍ നിന്നും ഓഫര്‍ നിരക്കില്‍ മദ്യം കഴിക്കാമെന്നാതായിരുന്നു പരസ്യം .
ഇത്തരമൊരു പരസ്യം നല്‍കുന്നത് കേരളത്തിലെ അബ്കാരി നിയമപ്രകാരം ആറു മാസം വരെ തടവും 25,000 രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണിത് .
Discussion about this post