രാജ്യത്തെ നിര്‍ധനരായ 10 കോടി കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ ഇന്‍ഷുറന്‍സായി ലഭിക്കുന്ന പദ്ധതിയായ ആയുഷ്മാന്‍ ഭാരത് പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ജാര്‍ഖണ്ഡിലെ റാഞ്ചിയിലായിരുന്നു ഉദ്ഘാടനം നടന്നത്. ഏകദേശം 50 കോടി ഇന്ത്യന്‍ ജനതയ്ക്ക് ഇത് വഴി ആനുകൂല്യങ്ങള്‍ ലഭിക്കുന്നതായിരിക്കും. ലോകത്തിലെ തന്നെ ഏറ്റവും വലിയ ആരോഗ്യ പരിരക്ഷാ പദ്ധതിയെന്നാണ് ആയുഷ്മാന്‍ പദ്ധതിയെ വിശേഷിപ്പിക്കുന്നത്.
അതേസമയം രാജ്യത്തെ വിവിധയിടങ്ങളിലും പദ്ധതി മന്ത്രിമാരാല്‍ ഉദ്ഘാടനം ചെയ്യപ്പെട്ടു.
ഇതുപോലൊരു പദ്ധതി ആദ്യമായാണ് ലോകത്തില്‍ തന്നെ നടപ്പാക്കപ്പെടുന്നതെന്ന് യൂണിയന് മന്ത്രി ജെ.പി.നഡ്ഡ പറഞ്ഞു. 26 സംസ്ഥാനങ്ങളാണ് പദ്ധതിയുടെ ഭാഗമാകുന്നത്.
Discussion about this post