കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ ആനുകൂല്യങ്ങള്‍ ഉപയോഗിക്കേണ്ടിയിരിക്കുന്നുവെന്ന് യു.പി മന്ത്രി മോഹ്സീന് റാസയുടെ പരിഹാസം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രാഹുല്‍ ഗാന്ധി നടത്തുന്ന പ്രസ്താവനകളുടെ രീതി കണക്കിലെടുത്ത് അദ്ദേഹം ആയുഷ്മാന്‍ ഭാരതിന്റെ ആനുകൂല്യങ്ങള്‍ ഉപയോഗിച്ചാല്‍ നന്നായിരിക്കുമെന്ന് മോഹ്സീന് റാസ പറഞ്ഞു.
മോദി റാഫേല്‍ ഇടപാടില്‍ ക്രമക്കേട് നടത്തിയെന്നാണ് രാഹുല്‍ ഗാന്ധി നടത്തിയ പ്രസ്താവന. ഫ്രഞ്ച് മുന്‍ പ്രസിഡന്റ് ഒളാന്ദ് റിലയന്‍സ് ഡിഫന്‍സിനെ കരാറിന്റെ ഭാഗമാക്കിയത് ഇന്ത്യന്‍ സര്‍ക്കാരാണെന്ന് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ ഒളാന്ദ് മോദിയെ കള്ളനെന്ന് വിളിച്ചുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഒളാന്ദിന്റെ ആരോപണം തെറ്റാണോ ശരിയാണോയെന്ന് മോദി തന്നെ പറയണമെന്ന് രാഹുല്‍ പറഞ്ഞു.
Discussion about this post