കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഒരു ദിശാബോധമില്ലാത്ത നേതാവാണെന്നും റാഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കൃത്രിമം കാണിച്ചുവെന്ന ആരോപണത്തില്‍ വസ്തുതയും തെളിവുകളുമില്ലെന്ന് കേന്ദ്ര മനുഷ്യ വിഭവ വകുപ്പ് മന്ത്രി പ്രകാശ് ജാവദേകര്‍ പറഞ്ഞു. ഫ്രഞ്ച് സര്‍ക്കാരുമായി നടത്തിയ റാഫേല്‍ ഇടാപാടില്‍ എന്‍.ഡി.എ സര്‍ക്കാര്‍ അഴിമതി നടത്തിയെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നുണ്ട്.
‘ആരോപണങ്ങള്‍ കൊണ്ട് മാത്രം ആരും അഴിമതിക്കാരാകില്ല. യു.പി.എ സര്‍ക്കാരിനെതിരെ അഴിമതി ആരോപണം ഉണ്ടായപ്പോള്‍ അന്ന് അതിന് തെളിവുകളുണ്ടായിരുന്നു,’ പ്രകാശ് ജാവദേകര്‍ പറഞ്ഞു.
ഉപരി പഠന, മനുഷ്യ വിഭവ യോഗത്തില്‍ പങ്കെടുക്കാന്‍ വേണ്ടി അദ്ദേഹം രാജസ്ഥാനിലെ ജയ്പൂരില്‍ എത്തിയതായിരുന്നു.
Discussion about this post