ഐക്യരാഷ്ട്ര സഭ ജനറല്‍ അസംബ്ലിക്കിടയില്‍ ഇന്ത്യയെക്കുറിച്ച് വാചാലനായി അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ ട്രംപ് .
ജനറല്‍ അസ്സംബ്ലിയുടെ സമാപന സമ്മേളനത്തില്‍ മയക്കുമരുന്ന് വിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സംസാരിച്ചതിന് ശേഷം പ്രസംഗപീഠംത്തില് നിന്നും മടങ്ങുമ്പോള്‍ അമേരിക്കന്‍ അംബാസിഡര്‍ നിക്കി ഹാലെ സുഷമ സ്വരാജിനെ പരിചയപ്പെടുത്തുകയായിരുന്നു
“ഇന്ത്യയെ ഞാന്‍ സ്നേഹിക്കുന്നു ; എന്റെ സുഹൃത്ത് പ്രധാനമന്ത്രി മോദിയോട് എന്റെ അന്വേഷണം പറയണം”
എന്ന് ട്രമ്പ് സുഷമ സ്വരാജിനോട് പറഞ്ഞു . സംസാരത്തിനിടയില്‍ മോദി ട്രമ്പിനെ അന്വേഷണം അറിയിച്ചിട്ടുണ്ടെന്ന് സുഷമ പറഞ്ഞപ്പോഴാണ് ട്രംപ് വാചാലനായത്.
ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസ്സംബ്ലിയുടെ 73ാം സെഷനിലായിരുന്നു ലോക മയക്കുമരുന്നിനെതിരായ ആഗോള ഇടപെടല്‍ എന്ന വിഷയത്തെപ്പറ്റി ചര്‍ച്ച നടന്നത്.
Discussion about this post