കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ചുള്ള മലയാളത്തിലെ കാവ്യ സാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ബാലാമണിയമ്മ പുരസ്ക്കാരത്തിന് ശ്രീകുമാരന്‍ തമ്പി അര്‍ഹനായി. 50001 രൂപയും, പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്ക്കാരം.
സി രാധാകൃഷ്ണന്, കെ.എല്‍ മോഹനവര്‍മ്മ, എസ് രമേശന്‍നായര്‍, കെ രാധാകൃഷ്ണന് എന്നിവരടങ്ങിയ സമിതിയാണ് പുരസ്ക്കാര ജേതാവിനെ തെരഞ്ഞെടുത്തത്. നവംബര്‍ എട്ടിന് അന്താരാഷ്ട്ര പുസ്തകോത്സവ വേദിയില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ പുരസ്ക്കാരം സമര്‍പ്പിക്കുമെന്ന് അന്താരാഷ്ട്ര പുസ്തകോത്സവ സമിതി പ്രസിഡണ്ട് ഇ.എന്‍ നന്ദകുമാര്‍ അറിയിച്ചു.
Discussion about this post