പശ്ചിമ ബംഗാളില്‍ പോലിസ് വെടിവെപ്പില്‍ എ.ബി.വി.പി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ബി.ജെ.പി സംഘടപ്പിച്ച സംസ്ഥാന ബന്ദ് ആരംഭിച്ചു. 12 മണിക്കൂര്‍ ബന്ദിനാണ് ആഹ്വാനം ചെയ്തിട്ടുള്ളത്.
സെപ്റ്റംബര്‍ 20നായിരുന്നു എ.ബി.വി.പി പ്രവര്‍ത്തകര്‍ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. ഇസ്‌ളാംപൂരിലെ ഒരു സ്‌കൂളില്‍ ബംഗാളി അദ്ധ്യാപകരെ നിയമിക്കാത്തതില്‍ പ്രതിഷേധിക്കുകയായിരുന്നു ഇവര്‍. ഇസ്ലാംപൂരിലെ ദരിഭിത് ഹൈസ്‌കൂളില്‍ നിയമിക്കപ്പെട്ട് രണ്ട് ഉര്‍ദു, സംസ്‌കൃതം അദ്ധ്യാപകര്‍ക്കെതിരെയായിരുന്നു ഇവര്‍ പ്രതിഷേധിച്ചത്. ഉര്‍ദു, സംസ്‌കൃതം എന്നീ ഭാഷകള്‍ പഠിപ്പിക്കുന്ന അദ്ധ്യാപകരുടെ നിയമനത്തിന് പകരം ഇംഗ്ലീഷിലും, സയന്‍സ് വിഷയങ്ങളിലുമുള്ള ഒഴിവുകളില്‍ നിയമനം നടത്താനായിരുന്നു വിദ്യാര്‍ത്ഥികളുടെ ആവശ്യം.
രാവിലെ 6 മുതല്‍ വൈകിട്ട് 6 ആറ് വരെയാണ് ബന്ദ്. രാജേഷ് സര്‍ക്കാര്‍, തപസ് ബര്‍മന്‍ എന്നീ വിദ്യാര്‍ത്ഥികളായിരുന്നു കൊല്ലപ്പെട്ടത്.
ബന്ദ് അനുകൂലികള്‍ ഹൗറ-ബര്ധമാന്‍ റെയില്‍വേ ലൈനില്‍ തീവണ്ടികള്‍ തടഞ്ഞു. ബഗ്‌ദോഗ്രയില്‍ നിന്നും നക്‌സല്‍ബാരിയില്‍ നിന്നും 24 ബന്ദ് അനുകൂലികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Discussion about this post