നൂറ് കോടി ജനങ്ങളുള്ള ഇന്ത്യയില്‍ കോടിക്കണക്കിന് ജനങ്ങളെ സര്‍ക്കാര്‍ വിജയകരമായി ദാരിദ്ര്യത്തില്‍ നിന്നും ഉയര്‍ത്തിക്കൊണ്ട് വരുന്നുവെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അഭിപ്രായപ്പെട്ടു. 73ാമത് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദാരിദ്ര്യത്തില്‍ നിന്നും ജനങ്ങളെ ഉയര്‍ത്തി മധ്യവര്‍ഗ്ഗത്തിലേക്ക് എത്തിക്കുകയാണ് ഇന്ത്യന്‍ സര്‍ക്കാരെന്ന് ട്രംപ് പറഞ്ഞു.
അതേസമയം ഇറാനെ യാതൊരു വിധത്തിലും മറ്റ് രാജ്യങ്ങള്‍ സഹായിക്കരുതെന്നും ട്രംപ് പറഞ്ഞു. ഇറാന്റെ നേതൃത്വം നാശവും മരണവുമാണ് വിതയ്ക്കുന്നതെന്നും അവരുടെ പ്രകോപനപരമായ നിലപാട് അവര്‍ മാറ്റുന്നത് വരെ മറ്റ് രാഷ്ട്രങ്ങള്‍ ഇറാനെ സഹായിക്കരുതെന്ന് ട്രംപ് പറഞ്ഞു. യു.എസ് സര്‍ക്കാര്‍ സിറിയയിലും യെമനിലും ഇറാന്‍ നടത്തുന്ന നാശത്തിനും കൊലപാതകത്തിനുമെതിരെ വളരെ ശക്തമായി സാമ്പത്തിക സമ്മര്‍ദ്ദം ചെലുത്തുന്ന ഒരു പ്രചരണത്തിന് തുടക്കം കുറിച്ചിട്ടുണ്ടെന്നും ട്രംപ് വ്യക്തമാക്കി.
ഒപ്പെക് രാജ്യങ്ങള്‍ ബാക്കിയുള്ള രാഷ്ട്രങ്ങളെ ചൂഷണം ചെയ്യുകയാണെന്നും ഇതിന് പ്രതിവിധിയായി യു.എസ് തങ്ങളുടെ ക്രൂഡ് ഓയിലും, കല്‍ക്കരിയും, പ്രകൃതി വാതകവും കയറ്റുമതി ചെയ്യാന്‍ തയ്യാറാണെന്ന് ട്രംപ് പറഞ്ഞു.
അതേസമയം യു.എസിനെ ബഹുമാനിക്കുന്നവര്‍ക്കും യു.എസിന്റെ സുഹൃത്തുക്കളായുള്ളവര്‍ക്കും മാത്രമായിരിക്കും യു.എസ് വിദേശ സഹായം നല്‍കുക എന്നും ട്രംപ് വ്യക്തമാക്കി.
മറ്റ് രാജ്യങ്ങളുടെ വിശ്വാസങ്ങളിലും ആചാരങ്ങളിലും യു.എസ് ഇടപെടില്ലെന്ന് ട്രംപ് ചൂണ്ടിക്കാട്ടി.
ഇത് കൂടാതെ ഉത്തര കൊറിയയില്‍ ഇപ്പോള്‍ മിസൈലുകള്‍ പരീക്ഷിക്കപ്പെടുന്നില്ലെന്നും പല മിസൈല്‍ സ്ഥാപനങ്ങളും അടച്ച് പൂട്ടുകയാണെന്നും ട്രംപ് പറഞ്ഞു.
Discussion about this post