ഗണേശ ചതുര്‍ത്ഥിക്ക് ഗണപതി പൂജ നടത്തിയതിന് മൗലവിമാരുടെ വക ശാസന ലഭിച്ചിരുന്നു എ.ഐ.എം.ഐ.എം നേതാവും എം.എല്‍.എയുമായ വാരിസ് പഠാന്. സോഷ്യല്‍ മീഡിയയില്‍ എം.എല്‍.എക്കെതിരെ ട്രോളുകളും നിറഞ്ഞ് നിന്നിരുന്നു. ഒടുവില്‍ എം.എല്‍.എ ഫേസ്ബുക്കില്‍ വീഡിയോയിലൂടെ മാപ്പ് പറഞ്ഞിരിക്കുകയാണ്.
മുംബൈയില്‍ വെച്ചായിരുന്നു എം.എല്‍.എ ഗണേശോത്സവ പരിപാടിയില്‍ പങ്കെടുത്തത്. ഇതേത്തുടര്‍ന്ന് മൗലവികള്‍ അദ്ദേഹത്തെ ശാസിച്ചു. തനിക്കൊരു തെറ്റ് പറ്റിയെന്നും താനൊരു മനുഷ്യനാണെന്നും എല്ലാ മനുഷ്യര്‍ക്കും തെറ്റ് പറ്റുമെന്ന് വാരിസ് മാപ്പ് പറഞ്ഞു. താന്‍ തെറ്റ് ചെയ്തതില്‍ അള്ളാഹുവിനോട് മാപ്പ് ചോദിക്കുന്നുവെന്ന് ഇനി ഈ തെറ്റ് ആവര്‍ത്തിക്കില്ലെന്നും വാരിസ് വീഡിയോയില്‍ പറയുന്നു.
ഇതിന് മുമ്പ് ബോളിവുഡ് താരം ഷാരൂഖ് ഖാന് തന്റെ മകന് ആബ്രം ഗണപതി പൂജ ചെയ്യുന്ന ഫോട്ടൊ ട്വിറ്ററില്‍ ഇട്ടതിനെത്തുടര്‍ന്ന് ഷാരൂഖിനെ പലരും വിമര്‍ശിച്ചിരുന്നു. മഹാരാഷ്ട്രാ ന്യൂനപക്ഷ കമ്മീഷന് ചെയര്മാന് ഹാജി അറാഫത്ത് ഷെയ്ക്കിനെയും ഗണപതി പൂജ നടത്തിയതിന് ചിലര്‍ വിമര്‍ശിച്ചിരുന്നു.
https://www.facebook.com/warispathanmla/videos/2192798750933534/
Discussion about this post