പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപകീര്‍ത്തിപ്പെടുത്തി എന്ന് കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ പ്രസിഡന്റ് ദിവ്യാ സ്പന്ദനക്കെതിരെ കേസെടുത്ത് മണിക്കൂറുകള്‍ക്ക് ശേഷം മോദിക്കെതിരെ വീണ്ടും ട്വീറ്റിട്ട് ദിവ്യാ സ്പന്ദന. മോദി ഒരു കള്ളനാണെന്നാണ് ആദ്യ ട്വീറ്റിലെ പരാമര്‍ശം.
സയിദ് റിസ്വാന് അഹ്മദ് എന്ന അഭിഭാഷകനാണ് ദിവ്യക്കെതിരെ പരാതി നല്‍കിയത്. ഇതേത്തുടര്‍ന്നാണ് ദിവ്യക്കെതിരെ എഫ്.ഐ.ആര് സമര്‍പ്പിച്ചത്. 124-എ, 67 എന്നീ സെക്ഷനുകളുടെ കീഴില്‍ രാജ്യദ്രോഹക്കുറ്റമാണ് ദിവ്യക്കെതിരെയുള്ളത്.
തന്റെ ആദ്യത്തെ ട്വീറ്റിനെ പിന്തുണച്ചവര്‍ക്ക് നന്ദി പറയുകയായിരുന്നു ദിവ്യ തന്റെ ട്വീറ്റിലൂടെ. എഫ്.ഐ.ആര് സമര്‍പ്പിച്ചവരോട് താന്‍ മോദി കള്ളനാണെന്നും വീണ്ടും പറയുന്നുവെന്നും ട്വീറ്റിലുണ്ട്.
https://twitter.com/divyaspandana/status/1044982008236183552
#ChorPMChupHai pic.twitter.com/Bahu5gmHbn
— Ramya/Divya Spandana (@divyaspandana) September 24, 2018
You get the drift, don’t you? pic.twitter.com/9NzFWAJkyL
— Ramya/Divya Spandana (@divyaspandana) September 24, 2018
Discussion about this post