കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സഹോദരി പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയാണോ കോണ്‍ഗ്രസ് നേതാവെന്ന് ചോദിച്ച് ബി.ജെ.പി. റാഫേല്‍ ഇടപാടില്‍ കോണ്‍ഗ്രസ് ഉന്നയിക്കുന്ന വാദങ്ങളെപ്പറ്റി രാഹുല്‍ ഗാന്ധിയോട് ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ റോബര്‍ട്ട് വദ്ര ഉത്തരം പറഞ്ഞ പശ്ചാത്തലത്തിലാണ് ബി.ജെ.പിയുടെ ഈ പ്രസ്താവന.
യു.പി.എ സര്‍ക്കാരിന്റെ കാലത്ത് റാഫേല്‍ ഇടപാടില്‍ റോബര്‍ട്ട് വദ്രയുടെ കമ്പനിക്ക് ഇടപാടില്‍ ഇടനിലക്കാരനായി സ്ഥാനം ലഭിക്കാത്തത് കൊണ്ടാണ് കരാറില്‍ ഒപ്പിടാതിരുന്നതെന്ന് ബി.ജെ.പി നേരത്തെ ആരോപിച്ചിരുന്നു. ഇതിന് വിശദീകരണവുമായി റോബര്‍ട്ട് വദ്ര മുന്നോട്ട് വന്ന സാഹചര്യത്തിലാണ് റോബര്‍ട്ടാണോ കോണ്‍ഗ്രസിന്റെ അധ്യക്ഷനെന്ന ചോദ്യം ബി.ജെ.പി ഉന്നയിച്ചത്.
അതേസമയം പിലാറ്റസ് വിമാനക്കരാറില്‍ ലണ്ടനില്‍ 19 കോടിയുടെ ഒരു ഫ്‌ളാറ്റ് റോബര്‍ട്ടിന് നല്‍കപ്പെട്ടുവെന്നും ബി.ജെ.പി ആരോപിച്ചു. ഇത് സഞ്ജയ് ഭന്ധാരി വഴിയല്ലെ തനിക്ക് ലഭിച്ചതെന്ന് ബി.ജെ.പി വക്താവ് സാമ്പിത് പത്ര റോബര്‍ട്ട് വദ്രയോട് ചോദിച്ചു. ഇത് കൂടാതെ സ്വിറ്റ്‌സര്‍ലന്‍ഡില്‍ പോകാനായി എട്ട് ലക്ഷം രൂപയും റോബര്‍ട്ടിന് ലഭിച്ചിരുന്നുവെന്ന് ബി.ജെ.പി പറഞ്ഞു.
അതേസമയം ബി.ജെ.പി ഒരു വിവാദത്തില്‍ പെടുമ്പോളെല്ലാം അതില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടി മാത്രമാണ് തന്റെ പേരില്‍ ആരോപണങ്ങള്‍ നടത്തുന്നതെന്ന് റോബര്‍ട്ട് വദ്ര പ്രതികരിച്ചു.
Discussion about this post