അയോദ്ധ്യാ അനുബന്ധ കേസില്‍ സുപ്രീം കോടതി നടത്തിയ സുപ്രധാന വിധിയെ സ്വാഗതം ചെയ്ത് രാഷ്ട്രീയ സ്വയം സേവക സംഘം (ആര്‍.എസ്.എസ്). ഇസ്ലാം വിശാസമനുസരിച്ച് നമസ്‌കാരത്തിന് പള്ളി വേണ്ട എന്ന് 1994ലെ ഇസ്മയില്‍ ഫറൂഖ് കേസിലെ വിധി ശരിവെച്ച് കൊണ്ടുള്ള ഉത്തരവായിരുന്നു സുപ്രീം കോടതി ഇന്ന് ഇറക്കിയത്.
സുപ്രീ കോടതിയുടെ ഈ വിധിയെ തങ്ങള്‍ സ്വാഗതം ചെയ്യുന്നുവെന്നും അയോദ്ധ്യാ കേസില്‍ ന്യായപരമായ ഒരു വിധി ലഭിക്കുമെന്ന് തങ്ങള്‍ പ്രതീക്ഷിക്കുമെന്നും ആര്‍.എസ്.എസ് പറഞ്ഞു.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചായിരുന്നു വിധി പുറപ്പെടുവിച്ചത്. ഒക്ടോബര്‍ 29ന് അയോദ്ധ്യാ കേസ് മറ്റൊരു മൂന്നംഗ ബെഞ്ച് പരിഗണിക്കുന്നതായിരിക്കുമെന്നും സുപ്രീം കോടതി അറിയിച്ചു. ഒക്ടോബര്‍ രണ്ടിന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിരമിക്കുന്നത് മൂലമാണ് മറ്റൊരു മൂന്നംഗ ബെഞ്ച് കേസ് പരിഗണിക്കുക.
Discussion about this post