ഭീമാ കൊറെഗാവ് കേസില്‍ അറസ്റ്റിലായ അഞ്ച് പേരുടെ ജാമ്യാപേക്ഷ സുപ്രീം കോടതി അനുവദിച്ചില്ല. ജാമ്യത്തിനായി കീഴ്‌ക്കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. പ്രതികളല്ല അന്വേഷണ ഏജന്‍സിയെ തീരുമാനിക്കേണ്ടതെും സുപ്രീം കോടതി പറഞ്ഞു. പ്രതികളുടെ വീട്ട് തടവ് നാലാഴ്ചത്തേക്ക് സുപ്രീം കോടതി നീട്ടിയിട്ടുണ്ട്.
പ്രതികളെ അറസ്റ്റ് ചെയ്തത് രാഷ്ട്രീയ സംഘടനയിലെ വ്യത്യാസങ്ങള്‍ കാരണം അല്ലെന്നും അന്വേഷണ സംഘത്തിന് അന്വേഷണവുമായി മുന്നോട്ട് പോകാമെന്നും ജസ്റ്റിസ് ഖാന്‍ വില്‍കര്‍ നിര്‍ദ്ദേശം നല്‍കി.
പ്രതിളുടെ വീട്ടുതടങ്കല്‍ നാലി ആഴ്ചത്തേക്കു കൂട് നീട്ടിയ കോടതി പ്രതികള്‍ക്ക് ജാമ്യത്തിനായി വിചാരണ കോടതിയെ സമീപിക്കാമെന്നും നിര്‍ദ്ദേശിച്ചു .
സര്‍ക്കാര്‍ വിരുദ്ധ നിലപാടുകളുടെ അടിസ്ഥാനത്തില്‍ മാത്രം പ്രതികളെ അറസ്റ്റു ചെയ്തതാണെന്നതിന് തെളിവുള്‍ ഇല്ല. എന്നാല്‍ അറസ്റ്റലിയ അഞ്ച് പേര്‍ക്കും നിരോധിക്കപ്പെട്ട തീവ്രവാദ സംഘടനയായ സിപിഐ മാവോയിസ്റ്റുമായി ബന്ധമുള്ളതിന്‍രെ തെളിവുകള്‍ പ്രഥമദൃഷ്ട്യാ കണ്ടെത്തിയതായും കോടതി വ്യക്തമാക്കി .
പ്രത്യേക അന്വേഷണ ഏജന്‍സി വേണമെന്ന പ്രതികളുടെ ആവശ്യത്തെ കോടതി നിഷേധിച്ചു അന്വേഷണവുമായി മുന്നോട്ടുപോകാന്‍ പൂനെ പോലിസിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.
Discussion about this post