വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്നാരോപിച്ച് മുന്‍ ഡിജിപി ടി പി സെന്‍കുമാറിനെതിരെ ചുമത്തിയ കേസ് റദ്ദാക്കിയ ഹൈകോടതി നടപടി സുപ്രീംകോടതി ശരിവെച്ചു . ഹൈകോടതി വിധിയ്ക്കെതിരെ സംസ്ഥാനസര്‍ക്കാര്‍ നല്കിയ അപ്പീല്‍ സുപ്രീംകോടതി തള്ളി .
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പ്രൊഫസറില്‍ നിന്നും ഡിജിപിയായിരിക്കുന്ന സമയത്ത് വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി അവധി കംമ്യൂട്ടഡ ലീവാക്കി മാറ്റാന്‍ ശ്രമിച്ചുവെന്നായിരുന്നു ആരോപണം . ഇതിനെതിരെ വിജിലന്‍സ് കേസ് എടുത്തിരുന്നു . കേസിലെ തുടര്‍നടപടി ചോദ്യം ചെയ്ത ടിപി സെന്‍കുമാര്‍ ഹൈകോടതിയില്‍ നിന്നും അനുകൂല നടപടി നേടുകയായിരുന്നു .
Discussion about this post