ശബരിമലയില്‍ എല്ലാ പ്രായത്തിലുള്ള സ്ത്രീകളെയും കയറ്റാമെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ തിങ്കാളാഴ്ച സംസ്ഥാന വ്യാപകമായി ശിവ സേന ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.
ശബരിമലയില്‍ നിലവിലുള്ള ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കണമെന്നാണ് ശിവ സേനയുടെ വാദം. ഹര്‍ത്താലിനെ നിരവധി ഹിന്ദു സംഘടനകള്‍ പിന്തുണയ്ക്കുന്നുണ്ടെന്നും ശിവസേനയുടെ കേരള രാജ്യപ്രമുഖ് വ്യക്തമാക്കി.
അതേസമയം സുപ്രീം കോടതി വിധിക്കെതിരെ മറ്റ് സംഘടനകളുമായി ചേര്‍ന്ന് ശിവ സേനയും അപ്പീല്‍ നല്‍കുന്നതായിരിക്കും.
Discussion about this post