ആലപ്പുഴ: ആലപ്പുഴ സായി കേന്ദ്രത്തില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രേരണാകുറ്റം ചുമത്തനാവില്ലെന്ന് കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച്. സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ തെളിവില്ല. ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാര്‍ത്ഥിനികളുടെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്നും അന്വേഷണസംഘം അറിയിച്ചു.
കോടതിയിലും, അന്വേഷണസംഘത്തിലും കുട്ടികള്‍ നല്‍കിയ മൊഴികളില്‍ വൈരുദ്ധ്യമുണ്ട്. ബിയര്‍ കഴിച്ച കാര്യം പുറത്തറിഞ്ഞതാണ് ആത്മഹത്യ ശ്രമത്തില്‍ കലാശിച്ചത്. അന്വേഷണം അന്തിമഘട്ടത്തിലാണെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു.
Discussion about this post