അമേരിക്കയും ചൈനയും തമ്മില്‍ നടക്കുന്ന വ്യാപാര യുദ്ധം മൂലം ഇന്ത്യയ്ക്ക് ഗുണം ഉണ്ടാകുമെന്ന് ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. വ്യപാര യുദ്ധം രാജ്യത്തിന് വളര്‍ച്ചയ്ക്ക് ഗുണം ചെയ്യുമെന്നും വെല്ലുവിളികള്‍ അവസരമായി മാറുന്ന സാഹചര്യത്തിന് വേണ്ടിയാണ് കാത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വ്യാപാരയുദ്ധം യു.എസ് മാര്‍ക്കറ്റുകളില്‍ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് കൂടുതല്‍ സ്വീകാര്യതയുണ്ടാക്കുമെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ കണക്ക് കൂട്ടുന്നു. ചൈനയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് 10 ശതമാനം നികുതി ചുമത്താന്‍ യു.എസ് തീരുമാനിച്ചിരുന്നു. ജനുവരി 2019 മുതല്‍ നികുതി 25 ശതമാനം ആക്കി ഉയര്‍ത്തുമെന്നും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ഇതിന് മറുപടി എന്ന രീതിയില്‍ നീക്കങ്ങള്‍ ചൈനയും നടത്തുന്നുണ്ട്.
വ്യാപാര യുദ്ധം തുടക്കത്തില്‍ ഇന്ത്യയ്ക്ക് അസ്ഥിരത ഉണ്ടാക്കുമെങ്കിലും പിന്നീട് വ്യപാര, നിര്‍മ്മാണ മേഖലകളില്‍ കുതിച്ച് ചാട്ടത്തിന് കാരണമാകുമെന്ന് അരുണ്‍ ജെയ്റ്റ്‌ലി ചൂണ്ടിക്കാട്ടി. അതേസമയം രാജ്യത്ത് ഇന്ധന വില ഉയരുന്നത് ഒരു വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ 81 ശതമാനം ഇന്ധനവും ഇറക്കുമതി ചെയ്യുന്നതാണെന്നും രാജ്യാന്തര തലത്തില്‍ ക്രൂഡ് ഓയില്‍ വില ഉയരുന്നതിന് സമാനമായാണ് ഇന്ത്യന്‍ വിപണിയിലും എണ്ണ വില മാറുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Discussion about this post