കാലാവധി തികയാന്‍ കാത്തിരിക്കാതെ തിരഞ്ഞെടുപ്പ് നേരത്തെയാക്കി വിജയം കൊയ്യാമെന്ന പ്രതീക്ഷയില്‍ വോട്ടര്‍മാരെ കയ്യിലെടുക്കുന്നതിനായി പാരിതോഷികങ്ങളും പ്രഖ്യാപനങ്ങളുമായി കാത്തിരിക്കുകയായിരുന്നു തെലങ്കാന സര്‍ക്കാര്‍ . എന്നാലതിനിടയില്‍ കാലാവധി പൂര്‍ത്തിയാകാതെ നിയമസഭ പിരിച്ചുവിട്ടാലും അന്ന് മുതല്‍ തന്നെ പെരുമാറ്റ ചട്ടം നിലവില്‍ വരുമെന്ന ഉത്തരവ് തിരഞ്ഞെടുപ്പ് കമ്മീഷന് പുറത്തിറക്കിയത് .
95 ലക്ഷം സാരിയ്ക്കായി 280 കോടി രൂപയാണ് ചിലവിട്ടത് . പാവപ്പെട്ട സ്ത്രീകള്‍ക്ക് നവരാത്രിയോട് അനുബന്ധിച്ച് ഉത്സവസമയത്ത് വിതരം ചെയ്യുവാനായിരുന്നു പദ്ധതി . മുഖ്യമന്ത്രിയുടെ മകന് കെ.ടി രാമറാവു സാരികളുടെ എക്സ്ബിക്ഷന് ഉദ്ഘാടനം ചെയ്ത് മണിക്കൂറുകള്‍ക്കുള്ളിലാണ് പെരുമാറ്റ ചട്ടം നിലവില്‍ വന്നത് .
57 ലക്ഷം കര്‍ഷകര്‍ക്കായി പ്രഖ്യാപിച്ച റിതു ബന്ദു പദ്ധതിയെയും പെരുമാറ്റചട്ടം ബാധകമാകും . സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ച പദ്ധതി പ്രകാരം 11,000 ഗ്രാമങ്ങളിലെ 57 ലക്ഷം കര്‍ഷകര്‍ക്ക് ഏക്കര്‍ ഒന്നിന് 4000 രൂപ വീതം റാബി സീസണ് മുന്‍പ് വിതരണം ചെയ്യാനായിരുന്നു പദ്ധതി .
Discussion about this post