2016ല്‍ നിയന്ത്രണരേഖ മറികടന്ന് പാക്കിസ്ഥാനിലെത്തി തീവ്രവാദികളുടെ താവളം തകര്‍ത്ത് ഇന്ത്യന്‍ കരസേനയെ മന് കീ ബാത്തിലൂടെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാ ഇന്ത്യക്കാരും സുരക്ഷാ സൈനികരെ ബഹുമാനിക്കുന്നുവെന്നും കഴിഞ്ഞ ദിവസം 125 കോടി ഇന്ത്യക്കാര്‍ സര്‍ജിക്കല്‍ സ്ട്രൈക്കിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ‘പരാക്രം പര്‍വ്വ്’ എന്ന എക്സിബിഷന് ആഘോഷിച്ചുവെന്നും മോദി പറഞ്ഞു. തീവ്രവാദത്തിന്റെ പേരില്‍ യുദ്ധം നടത്തുന്നവര്‍ക്ക് ഇന്ത്യന്‍ സൈനികര്‍ ചുട്ട മറുപടിയാണ് നല്‍കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം ഗോള്‍ഡന്‍ ഗ്ലോബ് മത്സരത്തിനിടെ പരിക്ക് പറ്റിയ ഇന്ത്യന്‍ നാവികന് കമാന്‍ഡര്‍ അഭിലാഷ് ടോമിയുമായി താന്‍ സംസാരിച്ചുവെന്നും മോദി പറഞ്ഞു. ഒരു വലിയ പ്രതിസന്ധിയില്‍ നിന്നം കരകയറിയ അഭിലാഷ് ടോമിയുടെ ധൈര്യം നമുക്കെല്ലാവര്‍ക്കും ഒരു പ്രചോദനമാണെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ ഇന്ത്യന്‍ വ്യോമസേന ലിംഗ സമത്വത്തിന്റെ കാര്യത്തില്‍ എല്ലാവര്ക്കും ഒരു ഉദാഹരണമെന്ന രീതിയില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ അവസരം നല്‍കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടാതെ ദുരന്തങ്ങള്‍ സംഭവിക്കുന്ന സമയത്ത് വ്യോമസേന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ മുമ്പിലുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇതിന് പുറമെ അദ്ദേഹം രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയെ അദ്ദേഹത്തിന്റെ വരാനിരിക്കുന്ന 150 ജന്മവാര്ഷിക ദിനത്തോടനുബന്ധിച്ച് അനുസ്മരിച്ചു. അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രം മാര്ട്ടിന് ലൂഥര്‍ കിംഗിനും നെല്‍സണ്‍ മണ്ടേലയ്ക്കും ഒരു പ്രചോദനമായിരുന്നുവെന്ന് മോദി ചൂണ്ടിക്കാട്ടി.
ഇത് കൂടാതെ സ്വച്ഛ് ഭാരത് അഭിയാന്റെ വിജയത്തില്‍ മോദി ഈ പദ്ധതിയെ മുന്നോട്ട് നയിച്ച എല്ലാവര്ക്കും നന്ദിയര്‍പ്പിച്ചു.
Discussion about this post