പാക്കിസ്ഥാന്റെ ഒരു ഹെലികോപ്റ്റര്‍ ഇന്ത്യയുടെ അതിര്‍ത്തി കടന്ന പറന്നത് അബദ്ധത്തിലാണെന്ന വിശദീകരണവുമായി പാക്കിസ്ഥാന്. ജമ്മു കശ്മീരിലെ പുഞ്ച് സെക്റ്ററില്‍ ഇന്ന് ഉച്ചയ്ക്ക് 12:10ഓടെയായിരുന്നു ഹെലികോപ്റ്റര്‍ അതിര്‍ത്തി കടന്ന് വന്നത്. ഹെലികോപ്റ്ററിന് നേരെ ഇന്ത്യന്‍ സൈന്യം വെടിയുതിര്‍ത്തിരുന്നു.
ഐക്യരാഷ്ട്രസഭയുടെ 73ാം ജനറല്‍ അസംബ്ലി നടക്കുന്ന പശ്ചാത്തലത്തില്‍ ഇന്ത്യയും പാക്കിസ്ഥാനും പരസ്പരം പഴിചാരുന്ന സാഹചര്യത്തിലായിരുന്നു ഹെലികോപ്റ്റര്‍ അതിര്‍ത്തി കടന്ന് വന്നത്.
അതേസമയം ഹെലികോപ്റ്ററിനുള്ളില്‍ പാക് അധീന കശ്മീരിന്റെ പ്രധാനമന്ത്രിയായിരുന്നുവെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അദ്ദേഹം നിയന്ത്രണരേഖയ്ക്ക് സമീപം ഒരു അനുശോചന യോഗത്തില്‍ പങ്കെടുക്കാന്‍ വേണ്ടി ചെല്ലുകയായിരുന്നുവെന്നും അതിനിടെയാണ് ഹെലികോപ്റ്റര്‍ അബദ്ധത്തില്‍ അതിര്‍ത്തി കടന്നതെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Discussion about this post