ശ്രീനഗര്‍: ശ്രീനഗറിലെ ഹബ്ബക്കഡലില്‍ ബി.എസ്.എന്‍.എല്‍ മൊബൈല്‍ ടവര്‍ തീവ്രവാദികള്‍ ബോംബുവച്ച് തകര്‍ത്തു.ഇതോടെ താഴ്വരയിലെ മൊബൈല്‍ ബന്ധങ്ങള്‍ താറുമാറായി.കശ്മീരില്‍ ബി.എസ്.എന്‍.എല്‍ നെറ്റ്വര്‍ക്ക് തകര്‍ക്കുന്ന പുതിയ ആക്രമണ തന്ത്രവുമായി ഇപ്പോള്‍ തീവ്രവാദികള്‍. ഏതാനും ദിവസങ്ങളായി ബി.എസ്.എന്‍.എല്‍ ടവറുകള്‍ ലക്ഷ്യമാക്കി തീവ്രവാദികള്‍ ആക്രമണം തുടരുകയാണ്. അഞ്ച് ഫ്രാഞ്ചൈസികള്‍ക്കും റീചാര്‍ജ് അടക്കമുള്ള സര്‍വീസുകള്‍ നടത്താന്‍ കഴിഞ്ഞിട്ടില്ല.
ലഷ്കറെ തോയിബയുടെ ഭീഷണിയെ തുടര്‍ന്ന് എയര്‍ടെല്‍, വൊഡാഫോണ്‍, എയര്‍സെല്‍ എന്നിവ ഇതിനകം തന്നെ സര്‍വീസുകള്‍ വെട്ടിക്കുറച്ചിരുന്നു. താഴ്വരയിലെ 50% സര്‍വീസുകളും ഇതോടെ സ്തംഭിച്ച അവസ്ഥയിലായിരുന്നു.
Discussion about this post