ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രിം കോടതി ഉത്തരവിനെതിരെ സംഘപരിവാര്‍ സംഘടനയായ അയ്യപ്പ സേവാ സമാജം നടത്തുന്ന പ്രക്ഷോഭം രണ്ടാം നിലക്കല്‍ സമരമെന്ന് വിശേഷിപ്പിച്ച് മാധ്യമപ്രവര്‍ത്തകന്റെ ഫേസ്ബുക്ക് കുറിപ്പ്. സര്‍സംഘചാലക് മോഹന്‍ ഭാഗവത്, സര്‍കാര്യവാഹ് ഭയ്യാജി ജോഷി എന്നിവരുമായി വിശദമായ ചര്‍ച്ചകള്‍ക്കു ശേഷം, അവരുടെ അനുമതിയോടെ അയ്യപ്പ സേവാ സമാജം സമരത്തിനിറങ്ങുകയാണെന്നും എല്ലാവര്ക്കും അതിനൊപ്പം ചേരാമെന്നും മാധ്യമപ്രവര്‍ത്തകനായ റെജികുമാര്‍ എഴുതുന്നു.
പോസ്റ്റിന്റെ പൂര്‍ണരൂപം-
അപ്പോള്‍, ഇനി തുടങ്ങാം. എന്താ?!
?? ആര്‍എസ്എസ് ഒരു സമര സംഘടനയല്ല. അതാദ്യം മനസിലാക്കുക. എന്നിട്ട് ഇനി എഴുതുന്നതു വായിക്കുക.
അയ്യപ്പസേവാ സമാജം ആര്‍എസ്എസിന്റെ പരിവാര്‍ സംഘടനയാണ്. ആ സംഘടന ശബരിമല യുവതീപ്രവേശന വിഷയത്തില്‍ സമരത്തിനിറങ്ങുകയാണ്. വെറുതെയങ്ങ് ഇറങ്ങുകയല്ല. സര്‍സംഘചാലക് മോഹന്‍ ഭാഗവത്, സര്‍കാര്യവാഹ് ഭയ്യാജി ജോഷി എന്നിവരുമായി വിശദമായ ചര്‍ച്ചകള്‍ക്കു ശേഷം, അവരുടെ അനുമതിയോടെ.സുപ്രീം കോടതി വിധി കേട്ടയുടനെ പന്തവും കത്തിച്ചു ജഡ്ജിമാരുടെ കോലവുമായി തെരുവിലിറങ്ങുന്ന ഈങ്കിലാബ് സിന്ദാബാദ് പരിപാടിയല്ല. നാനാവശങ്ങളും ആലോചിച്ച ശേഷം തന്നെ. അങ്ങനെയായിരുന്നു ഇന്നേവരെ സംഘപരിവാര്‍ സംഘടനകള്‍ പ്രവര്‍ത്തിച്ചുപോന്നത്. ഇനിയും അങ്ങനെതന്നെ. ഇറങ്ങിയാല്‍ ജയിച്ചേ പോരാവൂ എന്നു നിര്ബന്ധമുള്ളതുകൊണ്ടാണത്.
ആര്‍എസ്എസിന് ക്ഷേത്രപ്രവേശന വിഷയത്തില്‍ ഒരൊറ്റ നിലപാടേയുള്ളൂ, ലോകത്തെവിടെയും. അതിതാണ് : – ജാതി- ലിംഗ ഭേദമെന്യേ എല്ലാ വിശ്വാസികള്ക്കുമുള്ളതാണു ക്ഷേത്രങ്ങള്‍. ശബരിമലയ്ക്കു മാത്രമായി ഒരു നിലപാട് ഇല്ലേയില്ല. അതിനാണു പരിവാര്‍ സംഘടനകള്‍. അവരാണു തീരുമാനിക്കേണ്ടത് ഏതു വിഷയത്തില്‍, എവിടെ, എന്ത്, എങ്ങനെ വേണമെന്ന്.
ആ തീരുമാനം ഇന്നു ഡല്‍ഹിയില്‍ പ്രഖ്യാപിക്കപ്പെട്ടു. ശബരിമലയില്‍ അയ്യപ്പസമാജമാണു സംഘപക്ഷത്തെ നിലപാടു സ്വീകരിക്കേണ്ടത് എന്നതിനാല്‍ അവര്‍ തന്നെ അതു പ്രഖ്യാപിച്ചു. ഇനി ആര്‍ക്കെന്തു സംശയം..! ഇറങ്ങുക തന്നെ..
രാഹുല്‍ ഈശ്വറിനും പ്രതീഷ് വിശ്വനാഥിനും ഒപ്പം വരാം. അതെ. സമരം തുടങ്ങുകയാണ്. രണ്ടാം നിലയ്ക്കല്‍ സമരം.
സംഘം എന്തേ ഇങ്ങനെ എന്നു രണ്ടുനാളായി മനസു കലങ്ങി നില്ക്കുന്ന സോഷ്യല്‍ മീഡിയയിലെ സ്വയംസേവകര്‍ക്കും സംഘ അനുഭാവികള്‍ക്കും സമാധാനമായിട്ടുണ്ടാകുമെന്നാണു വിശ്വാസം.
മനസില്‍ ഉറപ്പിക്കുക. സംഘം ഹിന്ദുസമാജത്തിനും ഹിന്ദുസംസ്കാരത്തിനും ഹിന്ദുരാഷ്ട്രത്തിനും വേണ്ടി മാത്രം നിലകൊള്ളുന്ന പ്രസ്ഥാനമാണ്. അവിടെ നിലപാടുകളില്‍ തെറ്റുകള്‍ പറ്റിയിട്ടില്ല, ഇതേവരെ. ഇനി തെറ്റു പറ്റാന്‍ സാധ്യത കുറവുമാണ്. ഇതേവരെയുള്ള വിജയങ്ങള്‍ തന്നെയാണ് അതിനുത്തരം.കുരയ്ക്കുന്നവരെ അവഗണിക്കുക. ഒരു വേലിക്കമ്പെടുത്താലോ ഒരു കല്ലെടുത്താലോ ഓടിപ്പോകാനുള്ളതേയുള്ളൂ.
ഹിന്ദുവിനെയും ആ വിശ്വാസങ്ങളെയും ആചാരങ്ങളെയും സ്ഥാപനങ്ങളെയും പ്രതീകങ്ങളെയും അവഗണിച്ചൊരു സംഘമോ? അസാധ്യം.?? ഈ ചിത്രത്തില്‍ ഒരാള്‍ തല കുനിച്ചു നടക്കുന്നതു ശ്രദ്ധിച്ചുനോക്കിയാല്‍ കാണാം. നരച്ച മുടിയുള്ള കറുപ്പുടുത്ത ആ മനുഷ്യന്റെ മുഖം വ്യക്തമല്ല. പേര് കുമ്മനം രാജശേഖരന്. ഇപ്പോള്‍ മിസോറാം ഗവര്‍ണര്‍. അദ്ദേഹത്തിന്റെ ശരീരത്തിലെ രക്തവും വിയര്‍പ്പും ഏറ്റവുമധികം ഒഴുക്കിക്കളഞ്ഞത് ഈ മാമലവാഴും അയ്യനുവേണ്ടിയാണ്.
അതു പാഴാവില്ല. എന്താ സംശയമുണ്ടോ, സംഘബന്ധുക്കള്‍ക്കും അമ്മമാര്‍ക്കും സോദരിമാര്‍ക്കും?
Discussion about this post