ശബരിമലയില്‍ എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും സുപ്രീം കോടതി പ്രവേശനാനുമതി നല്‍കിയ സാഹചര്യത്തില്‍ സ്ത്രീകള്‍ക്കായി പ്രത്യേക ക്യൂ എന്ന സംവിധാനം പ്രായോഗിമല്ലായെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാറാണ് ഇതറയിച്ചത്. അതേസമയം ശബരിമലയിലും നിലക്കലും സ്ത്രീകള്‍ക്കായി പ്രത്യേക താമസ സൗകര്യങ്ങളും ടോയ്ലറ്റ് സൗകര്യങ്ങളും ഒരുക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ദേവസ്വം ബോര്‍ഡ് കൂടിക്കാഴ്ച നടത്തിയെന്നും തീര്‍ത്ഥാടന കാലത്തിന് വേണ്ട് എല്ലാവിധ സഹായങ്ങളും സര്‍ക്കാര്‍ വാഗദ്ാനം ചെയ്തിട്ടുണ്ടെന്നും എ.പത്മകുമാര്‍ അറിയിച്ചു. നവമ്പര്‍ പകുതിയോടെയാണ് തീര്‍ത്ഥാടന കാലം ആരംഭിക്കുക. ശബരിമലയെ ഒരു ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റാന്‍ സമ്മതിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശബരിമലയിലെ നിലവിലെ സാഹചര്യങ്ങളും സംവിധാനങ്ങളും സംബന്ധിച്ച് വ്യക്തമായ ധാരണയുള്ള അയ്യപ്പഭക്തന്‍മാര്‍ മാത്രമെ തീര്‍ത്ഥാടനത്തിനെത്തേണ്ടതുള്ളു എന്ന അഭിപ്രായവും മുഖ്യമന്ത്രി പങ്കുവച്ചതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റെ് അറിയിച്ചിട്ടുണ്ട്.
ശബരിമലയിലെത്തുന്ന സ്ത്രീകളുടെ സുരക്ഷ സുരക്ഷ ഉറപ്പാക്കുന്നതിനായി കൂടുതല്‍ വനിതാ പൊലീസ് സേനയെയും സന്നിധാനത്ത് വിന്യസിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ 30-40 ശതമാനം വര്‍ധനവാണ് ദേവസ്വം ബോര്‍ഡ് പ്രതീക്ഷിക്കുന്നത്.
Discussion about this post