ഭീമാ-കൊറെഗാവ് കലാപത്തോടനുബന്ധിച്ച് അറസ്റ്റിലായ അഞ്ച് പേരിലെ ഒരാളായ ഗൗതം നവ്‌ലാഖയെ വീട്ടുതടങ്കിലില്‍ നിന്നും മോചിപ്പിക്കാന്‍ ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു. ഗൗതമിനെ വീട്ടുതടങ്കലില്‍ വെക്കുന്നത് ന്യായീകരിക്കാന്‍ സാധിക്കില്ലായെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിട്ടയക്കാന്‍ ഉത്തരവിട്ടത്.
അറസ്റ്റിലായ അഞ്ച് പേരെയും വീട്ടുതടങ്കിലിട്ടത് സുപ്രീം കോടതിയായിരുന്നു. എന്നാല്‍ പോലീസിന്റെ നടപടി നിയമപരവും ഭരണഘടനാപരവുമായ ആവശ്യങ്ങളെ പാലിച്ചില്ലായെന്ന് ഡല്‍ഹി ഹൈക്കോടതി വിമര്‍ശിച്ചു.
Discussion about this post