ഗുജറാത്തികള്‍ നാല് മാസത്തിനുള്ളില്‍ 18,000 കോടി കള്ളപ്പണം വെളിപ്പെടുത്തിയെന്ന് ഐ.ടി വകുപ്പ്

Published by
Brave India Desk

ഗുജറാത്തികള്‍ നാല് മാസത്തിനുള്ളില്‍ 18,000 കോടി കള്ളപ്പണം ഉള്ളതായി വെളിപ്പെടുത്തിയെന്ന് ഐ.ടി വകുപ്പ്. ആര്‍.ടി.ഐ നിയമപ്രകാരം നല്‍കിയ അപേക്ഷയ്ക്ക് മറുപടി നല്‍കിക്കൊണ്ടായിരുന്നു ഐ.ടി വകുപ്പിന്റെ വെളിപ്പെടുത്തല്‍. ഈ തുക രാജ്യത്ത് ആകമാനമുള്ള കള്ളപ്പണത്തിന്റെ 29 ശതമാനമാണ്.

ജൂണ്‍ 2016 മുതല്‍ സെപ്റ്റംബര്‍ 2016 വരെയുള്ള കാലയളവിലാണ് ഗുജറാത്തികള്‍ ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ഭരത് സിംഗ ഝാല എന്ന വ്യക്തിയാണ് ആര്‍.ടി.ഐ നിയമപ്രകാരം അപേക്ഷ നല്‍കിയത്. അപേക്ഷ നല്‍കി രണ്ട് കൊല്ലങ്ങള്‍ക്ക് ശേഷമാണ് ഐ.ടി വകുപ്പ് മറുപടി നല്‍കുന്നത്.

കേന്ദ്ര സര്‍ക്കാര്‍ 2016ല്‍ വരുമാനം വെളിപ്പെടുത്താനുള്ള ഒരു സ്‌കീം കൊണ്ടുവന്നിരുന്നു. ഇതിന്റെ കീഴില്‍ കള്ളപ്പണം വെളിപ്പെടുത്തുന്നവര്‍ക്ക് പണം ഗഡുക്കളായി അടക്കാനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിരുന്നു. നവംബര്‍ 2016ഓടെ 25 ശതമാനം പണവും തുടര്‍ന്ന് മാര്‍ച്ച് 2017ഓടെ 25 ശതമാനവും അടക്കേണ്ടിയിരുന്നു. ബാക്കി തുക നവംബര്‍ 2017ഓടെ അടക്കണമായിരുന്നു.

ഗുജറാത്തില്‍ മഹേഷ് ഷാ എന്ന സ്ഥലക്കച്ചവടക്കാരന്‍ 13,860 കോടി രൂപ വെളിപ്പെടുത്തിയിരുന്നു.

Share
Leave a Comment

Recent News