ജമ്മു കശ്മീരിലെ പുഞ്ചില്‍ അതിര്‍ത്തികടന്ന് ഇന്ത്യന്‍ വ്യോമാര്തിത്തിയില് പാക് ഹെലികോപ്ടറിനെ തകര്‍ക്കാന്‍ ഇന്ത്യ രണ്ട് മിഗ് 21 വിമാനങ്ങളെ അയച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ .
അതിര്‍ത്തി അതിക്രമിച്ച് കയറിയെന്ന സൂചന റഡാറില്‍ നിന്നും സൂചന ലഭിച്ച നിമിഷത്തില്‍ തന്നെ ശ്രീനഗര്‍ സൈനികത്താവളത്തില്‍ നിന്നും പൂര്‍ണ്ണസജ്ജമായി നിലയുറപ്പിച്ചിരുന്ന രണ്ടു പോര് വിമാനങ്ങള്‍ അതിര്‍ത്തിയിലേക്ക് കുതിച്ചു .
അതിര്‍ത്തി കടന്നു വന്ന ഹെലികോപ്റ്റര്‍ ആയുധ പ്രയോഗം നടത്താതിരുന്നതിനാല്‍ ചെറിയ വെടിക്കൊപ്പ് ഉപയോഗിച്ചാണ് അതിര്‍ത്തിയിലെ സൈന്യം വെടിവെച്ചത് .
കോപ്റ്റര്‍ നെ തകര്‍ക്കാനല്ല തടയുവാന്‍ മാത്രമായിരുന്നു അതിര്‍ത്തി രക്ഷാ സേനയിലെ സൈനികര്‍ ഉദ്ദേശിച്ചത് . അതെ സമയം തന്നെ ശത്രുവിമാനത്തെ കണ്ടെത്തി തടയുക എന്നൊരു ലക്ഷ്യത്തോടെയായിരുന്നു വ്യോമസേന വിമാനങ്ങളെ അയച്ചത് .
Discussion about this post