തിരുവനന്തപുരത്ത് ശംഖുമുഖം ,വലിയതുറ പ്രദേശങ്ങളില്‍ കടല്‍ ഉള്‍വലിഞ്ഞു . ആഞ്ഞു വീശുന്ന തിരമാലകള്‍ക്ക് പകരം കായലിലെ പോലെ ചെറിയ ഓളങ്ങള്‍ മാത്രമേയുള്ളൂവെന്ന് മത്സ്യതൊഴിലാളികള്‍ പറയുന്നു . കടലില്‍ പോയ മത്സ്യതൊഴിലാളികളെ അറിയിക്കാന്‍ കഴിയുന്നിലെന്ന് തീരത്തുള്ളവര്‍ പറയുന്നു . കടല്‍ ഉള്‍വലിഞ്ഞത് അപായ സൂചനയാണോയെന്ന ആശങ്കയിലാണ് തീരത്തുള്ളവര്‍ .
കാലാവസ്ഥയിലുണ്ടായ വ്യതിയാനം കണക്കിലെടുത്ത് കടലില്‍ പോയവരോട് വെള്ളിയാഴ്ച ഉച്ചയോടെ തിരികെയെത്താന്‍ കോസ്റ്റല്‍ പോലീസ് , മറൈന്‍ എന്‍ഫോഴ്സ്മെന്റ് , കോസ്റ്റ് ഗാര്‍ഡ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട് .
Discussion about this post