സുനന്ദ പുഷ്കറിന്റേത് സ്വാഭാവിക മരണമായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്താന്‍ സമ്മര്‍ദ്ദം ഉണ്ടായിരുന്നുവെന്ന വെളിപ്പെടുത്തലുമായി സംഘത്തിലുണ്ടായിരുന്ന ഒരു ഡോക്ടര്‍ കൂടി രംഗത്ത്. പോസ്റ്റ്മോര്‍ട്ടത്തിനു മേല്‍നോട്ടം വഹിച്ച മെഡിക്കല്‍ ബോര്‍ഡിന്റെ സെക്രട്ടറിയായിരുന്ന ഡോക്ടര്‍ ആദര്‍ശ് കുമാറാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. റി്പ്പോര്‍ട്ടില്‍ സ്വാഭാവിക മരണമാണ് നടന്നത് എന്ന് രേഖപ്പെടുത്താന്‍ തനിക്കും തന്റെ ഒപ്പം ഉണ്ടായിരുന്ന ഫോറന്‍സിക് വിഭാഗത്തിലെ മറ്റു ഡോക്ടര്‍മാര്‍ക്കും മേല്‍ സമ്മര്‍ദ്ദം ഉണ്ടായിരുന്നു എന്നാണ് വെളിപ്പെടുത്തല്‍.
എന്നാല്‍ സമ്മര്‍ദ്ദത്തിനു വഴങ്ങാതെ വിഷം ഉള്ളില്‍ ചെന്നാണ് സുനന്ദ പുഷ്കര്ഡ മരിച്ചത് എന്ന റിപ്പോര്‍ട്ട് സംഘം നല്‍കുകയായിരുന്നു എന്നും കേന്ദ്ര ആരോഗ്യ മന്ത്രി ജെപി നദ്ദയ്ക്കു നല്കിയ കത്തില്‍ ആദര്‍ശ് കുമാര്‍ വ്യക്തമാക്കി. എയിംസ് ഡയറക്ടര്‍ ഡോക്ടര്‍ എസി മിശ്ര കഴിഞ്ഞ ഒരു വര്‍ഷമായി ഫോറന്‍സിക് വിഭാഗവുമായി സഹകരിക്കുന്നില്ല എന്നും അദ്ദേഹം ആരോപിക്കുന്നു. റിപ്പോര്‍ട്ടില്‍ സ്വാഭാവിക മരണം എന്ന് രേഖപ്പെടുത്താന്‍ എയിംസ് ഡയറക്ടര്‍ തനിക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്തി എന്ന് ഫോറന്‍സിക് വിഭാഗം മേധാവി ഡോക്ടര്‍ സുധീര്‍ ഗുപ്തയും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
Discussion about this post