എം.എല്‍.എ പി.സി.ജോര്‍ജിനെതിരെ ദേശീയ വനിതാ കമ്മീഷന്‍. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡനപരാതി നല്‍കിയ കന്യാസ്ത്രീക്കെതിരെ മോശമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിച്ച് പി.സി.ജോര്‍ജിനോട് കമ്മീഷന്റെ മുമ്പാകെ ഹാജരാകാന്‍ അധ്യക്ഷ രേഖ ശര്‍മ്മ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഒക്ടോബര്‍ 14ന് മുമ്പായി ഹാജരാകാനാണ് നിര്‍ദ്ദേശം.
മുമ്പ് ഒരു വാര്‍ത്താ സമ്മേളനത്തിനിടെ ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീക്കെതിരെ മോശം പരാമര്‍ശം നടത്തിയെന്ന് ആരോപണമുണ്ടായിരുന്നു. കന്യാസ്ത്രീ തന്നെ പി.സി.ജോര്‍ജിനെതിരെ പരാതി നല്‍കിയിരുന്നു.
Discussion about this post