തൃശൂര്‍ : കേരളത്തിലെ ഹൈന്ദവ സമൂഹം ഇനി കേരളത്തിലെ ദേവസ്വംബോര്‍ഡുകളുടെ കറവപ്പശുക്കളാകാന്‍ തയാറല്ലെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി ശശികല ടീച്ചര്‍. കേരളത്തിലെ മാറിമാറി വരുന്ന സര്‍ക്കാരുകളുടെ കറവപ്പശുവായി മാറിയിരിക്കുകയാണ് ശബരിമല ക്ഷേത്രം.ഹിന്ദു സമൂഹം ആവശ്യപ്പെടാതെയും, സമൂഹത്തില്‍ സമവായം ഉണ്ടാക്കാതെയും ശബരിമലകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത് ശബരിമലയില്‍ സ്ത്രീകള്‍ കൂടിയെത്തുന്നതോടെ ലഭിക്കുന്ന അധിക വരുമാനത്തെ ലക്ഷ്യം വച്ചു കൊണ്ടാണെന്നും ശശികല ടീച്ചര്‍ പറഞ്ഞു. തൃശൂരില്‍ സംഘടിപ്പിച്ച സദ്ഭാവനാ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അവര്‍.
യോഗി കൃഷ്ണാനന്ദ ഗിരി സ്വാമിജി ഉദ്ഘാടനം നിര്‍വഹിച്ചു. പാറമേക്കാവ് ദേവസ്വം സെക്രട്ടറി രാജേഷ് പൊതുവാള് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു.ആര്.എസ്.എസ് മഹാനഗര്‍ സംഘചാലക് ശ്രീനിവാസന്,ക്ഷേത്ര സംരക്ഷണ സമിതി സെക്രട്ടറി പി.ആര് ഉണ്ണി, ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് ബാലന് പണിക്കശ്ശേരി, മണി വ്യാസപീഠം, അഡ്വ. സഞ്ജയ്, മധു കുറ്റുമുക്ക്, സരള ബാലന്, രാമദാസമേനോന് എന്നിവര്‍ പങ്കെടുത്തു.
Discussion about this post