ബാബ്റി മസ്ജിദ് ഇന്ത്യയ്ക്ക് അപകീര്‍ത്തികരമാണെന്നും അതിനെ പള്ളി എന്ന് വിളിക്കുന്നത് തന്നെ കുറ്റകരമാണെന്ന് ഉത്തര്‍ പ്രദേശിലെ ഷിയാ വഖ്ഫ് ബോര്‍ഡ് അധ്യക്ഷന്‍ വസീം റിസ്വി അഭിപ്രായപ്പെട്ടു.
ബാബ്റി മസ്ജിദിന് കീഴില്‍ നടത്തിയ ഖനനത്തില്‍ ഒരു ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 265 പുരാതന ക്ഷേത്ര വസ്തുക്കള്‍ ഖനനത്തില്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ബാബ്റി മസ്ജിദിന്റെ താഴെ ഒരു ക്ഷേത്രമുണ്ടായിരുന്നുവെന്ന് പുരാവസ്തു ഗവേഷണ വകുപ്പ് അനുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഖനനം നടത്തിയത് 137 തൊഴിലാളികളായിരുന്നു. ഇതില്‍ 52 പേര് മുസ്ലീങ്ങളാണ്.
അയോദ്ധ്യയിലുണ്ടായിരുന്ന ഒരു ക്ഷേത്രം പൊളിച്ചതിന് ശേഷമാണ് അവിടെ ബാബ്റി മസ്ജിദ് പണിഞ്ഞത് എന്ന് വേണം കരുതാനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതേപ്പറ്റി കെ.കെ.മുഹമ്മദ് എഴുതിയ ‘ഐ ആം ഇന്‍ഡ്യന്‍’ എന്ന പുസ്തകത്തില്‍ പരാമര്‍ശിച്ചിട്ടുണ്ടെന്നും വസീം റിസ്വി പറഞ്ഞു.
അയോദ്ധ്യയില്‍ രാമക്ഷേത്രമാണ് പണിയേണ്ടതെന്നും മുസ്ലീങ്ങള്‍ ഉത്തര്‍ പ്രദേശിലെ ലഖ്നൗവില്‍ ഒരു പള്ളി പണിയണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇസ്ലാമിലെ മുല്ലമാര്‍ തങ്ങളുടെ തെറ്റ് മനസ്സിലാക്കണമെന്നും മുഹമ്മദ് നബിയുടെ ഉപദേശങ്ങള്‍ ഉള്‍ക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post