തിരുവനന്തപുരം ; കേരളതീരത്തുനിന്ന് ഏകദേശം 500 കിലോമീറ്റര്‍ അകലെ അറബിക്കടലില്‍ ലക്ഷദ്വീപിനും മാലദ്വീപിനുമിടയില്‍ ന്യൂനമര്‍ദം രൂപം കൊണ്ടു. ഇന്നു രാവിലെയോടെ തീവ്രവും വൈകിട്ടോടെ അതിതീവ്രവുമാകുന്ന ന്യൂനമര്‍ദം രാത്രി ചുഴലിക്കാറ്റായി മാറിയേക്കുമെന്നാണു കാലാവസ്ഥാ മുന്നറിയിപ്പ്.
‘ലുബാന്’ ചുഴലിക്കാറ്റ് ലക്ഷദ്വീപിനു പടിഞ്ഞാറു വഴി ഒമാന്‍ തീരത്തേക്കു നീങ്ങുമെന്നാണു കാലാവസ്ഥാ നിരീക്ഷകരുടെ നിഗമനം. കേരളത്തില്‍ ഇന്നു മുതല്‍ 9 വരെ കാറ്റിനും ശക്തമായ മഴയ്ക്കും സാധ്യത.
നാളെ ഇടുക്കി, മലപ്പുറം ജില്ലകളില്‍ തീവ്രമഴയുടെ മുന്നറിയിപ്പായ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ഇടുക്കി, പത്തനംതിട്ട, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ കനത്ത മഴയ്ക്കുള്ള ഓറഞ്ച് അലര്‍ട്ട്; കണ്ണൂര്‍, കോഴിക്കോട്, എറണാകുളം, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ വ്യാപകമഴയ്ക്കുള്ള യെലോ അലര്‍ട്ടും. ദേശീയ ദുരന്തപ്രതികരണ സേനയുടെ 8 സംഘങ്ങളിലായി 400 പേരെത്തി. 6 സംഘങ്ങളെ ദുരന്തസാധ്യതയുള്ള ജില്ലകളില്‍ വിന്യസിച്ചു.
Discussion about this post