ഇന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയ്യതികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പ്രഖ്യാപിച്ചു. ഛത്തീസ്ഗഢ്, രാജസ്ഥാന് മിസോറം, മധ്യപ്രദേശ്, തെലങ്കാന എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക.
ഛത്തീസ്ഗഢില്‍ രണ്ട് ഘട്ടങ്ങളിലായിട്ടാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഘട്ട തിരഞ്ഞെടുപ്പ് നടക്കുക നവംബര്‍ 12നായിരിക്കും. അതേസമയം രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുക നവംബര്‍ 20നായിരിക്കും.
മധ്യപ്രദേശിലെയും മിസോറമിലെയും തിരഞ്ഞെടുപ്പ് നവംബര്‍ 28നാണ് നടക്കുക. അതേസമയം രാജസ്ഥാനിലെയും തെലങ്കാനയിലെയും തിരഞ്ഞെടുപ്പ് തീയ്യതി ഡിസംബര്‍ 7 ആണ്.
എല്ലാ സംസ്ഥാനങ്ങളിലെയും വോട്ടെണ്ണല്‍ ഡിസംബര്‍ 11നാണ് നടക്കുക.
ഛത്തീസ്ഗഢിലെ മന്ത്രിസഭയുടെ കാലാവധി 2019 ജനുവരി 5നാണ് അവസാനിക്കുന്നത്. അതേസമയം മധ്യപ്രദേശിലെ മന്ത്രിസഭയുടെ കാലാവധി തീരുന്നത് 2019 ജനുവരി 7നാണ്. രാജസ്ഥാനില്‍ 2019 ജനുവരി 20നും മിസോറമില്‍ 2018 ഡിസംബര്‍ 15നും മന്ത്രിസഭയുടെ കാലാവധി തീരുന്നതായിരിക്കും. അതേസമയം തെലങ്കാനയിലെ മന്ത്രിസഭ മുമ്പ് തന്നെ പിരിച്ച് വിട്ടിരുന്നു. ഇത് മൂലം അവിടുത്തെ തിരഞ്ഞെടുപ്പ് ആറ് മാസത്തിനകം നടത്തണം എന്നാണ് ചട്ടം.
Discussion about this post