ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ച് കൊണ്ടുള്ള സുപ്രീം കോടതി വിധി സ്വാഗതം ചെയ്ത് കൊണ്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡ് വകുപ്പിന്റെയും നിലപാടിനെതിരെ പ്രതിഷേധം കനക്കുന്നു. എരുമേലിയില്‍ ഒരു കൂട്ടം വിശ്വാസികള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഓഫീസും ദേവസ്വം മരാമത്ത് ഓഫീസും താഴിട്ട് പൂട്ടി. വിശ്വാസികളെയും ക്ഷേത്രങ്ങളെയും വേണ്ടാത്ത ദേവസ്വം ബോര്‍ഡിനെയും സര്‍ക്കാരിനെയും വിശ്വാസികള്‍ക്ക് വേണ്ടന്ന് പറഞ്ഞ് കൊണ്ടാണ് ഇവര്‍ ഓഫീസ് പൂട്ടിയത്.
ഇവിടുത്തെ വഴിപാട് കൗണ്ടറും വഴിപാട് നിരക്കുകള്‍ പ്രദര്‍ശിപ്പിച്ചിരുന്ന ബോര്‍ഡുകളും പ്രതിഷേധക്കാര്‍ നശിപ്പിച്ചു. ഇത് കൂടാതെ ദേവസ്വം ബോര്‍ഡ് ഓഫീസുകള്‍ക്ക് മുകളില്‍ സ്ഥാപിച്ചിരുന്ന നെയിംബോര്‍ഡുകളും തകര്‍ത്തു. ക്ഷേത്രം ഇനി വിശ്വാസികള്‍ ഭരിക്കുമെന്നാണ് പ്രതിഷേധക്കാര്‍ പറഞ്ഞത്.
അതേസമയം കോടതി വിധിയില്‍ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിലും തൃപ്പൂണിത്തുറയിലും നാമജപയാത്ര നടന്നു.
Discussion about this post