ശബരിമലയിലെ സ്ത്രീ പ്രവേശനത്തിനായുള്ള കോടതിവിധി നടപ്പിലാക്കരുതെന്ന ആവശ്യവുമായി കൊച്ചിയില്‍ വിശ്വാസികളുടെ ബഹുജന റാലി സംഘടിപ്പിക്കാന്‍ തീരുമാനം . ഇന്ന് എറണാകുളത്ത് നടന്ന വിവിധ സംഘടനാഭാരവാഹികളുടെ യോഗത്തിലാണ് തീരുമാനം . കുറഞ്ഞത് രണ്ടു ലക്ഷം പേരെയെങ്കിലും അണിനിരത്തുക എന്നതാണ് തീരുമാനം . തിയതിയും മറ്റുകാര്യങ്ങളും പിന്നീട് തീരുമാനിക്കും .
സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും , ഭാര്യയും അഴിമതിക്കാര്‍ ആണെന്ന് മുന്‍ തിരുവതാംകൂര്‍ ദേവസ്വം മെംബര്‍ ആയിരുന്ന അജയ് തറയില്‍ പറഞ്ഞു . വിദേശ രാജ്യങ്ങളുടെ എജെന്റ് ആണെന്നും , സ്വയം വിപ്ലവകാരിയാവാനുള്ള ശ്രമമായിരുന്നു ശബരിമല വിധിയിലൂടെ ദീപക് മിശ്രയുടെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു .
ഗുരുവായൂര്‍ നായര്‍ സമാജം, കൊച്ചി ഗുജറാത്തി മഹാജന്‍, ചെട്ടിയാര്‍ സമൂഹം, ഓള്‍ ഇന്ത്യ വീര ശൈവ മഹാസഭ, ശ്രീനാരായണ സേവാ സംഘം, അഖില ഭാരത ശ്രീമദ് ഭാഗവത സത്ര സമിതി, കെപിഎംഎസ്, ആന്ധ്രകള്‍ച്ചറല്‍ അസോസിയേഷന്‍, കേരള പൊതുവാള്‍ സമാജം, എന്‍ എന്‍ ഡിപി കണയന്നൂര്‍ താലൂക്ക് യൂണിയന്‍, ഗൗഡ സാരസ്വത ബ്രാഹ്മണ ക്ഷേമ സഭ, കുഡുംബി സേവാ സംഘം, തമിള്‍ ഐക്യ സംഘം, കേരള ഉള്ളാട മഹാസഭ, കന്നഡ സംഘ്, വാര്യര്‍ സമാജം , തമിഴ് വിശ്വ ബ്രാഹ്മണ സമാജം, ചാക്യമര്‍ മഹാസഭ, അരയ വംശോദ്ധാരണ സഭ,കേരള ബ്രാഹ്മണ സഭ, നോര്‍ത്ത് ഇന്ത്യന്‍ അസോസിയേഷന്‍, വൈശ്യ സമാജ്, എമ്പ്രാന്തിരി ക്ഷേമ സഭ, സായി സഞ്ജീവനി ട്രസ്റ്റ് , തുടങ്ങിയ സംഘടനകളുടെ ഭാരവാഹികള്‍ പങ്കെടുത്തു .
Discussion about this post