മൂന്ന് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസുമായി സഖ്യം രൂപീകരിക്കില്ലെന്ന് ബി.എസ്.പി നേതാവ് മായാവതി വ്യക്തമാക്കിയതിന് തൊട്ട് പിന്നാലെ സഖ്യരൂപീകരണത്തിന് വേണ്ടി മായാവതി മുമ്പ് മുന്നോട്ട് വെച്ച ആശയങ്ങളെ തള്ളിപ്പറഞ്ഞിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് കമല്‍ നാഥ്. സഖ്യ രൂപീകരണത്തിന്റെ ഭാഗമായി മായാവതി മൂന്ന് സംസ്ഥാനങ്ങളില്‍ 50 സീറ്റുകളില്‍ ബി.എസ്.പി സ്ഥാനാരര്ത്ഥികള്ക്ക് മത്സരിക്കണമെന്ന ആശയമായിരുന്നു കോണ്‍ഗ്രസിന് മുന്നില്‍ വെച്ചത്. ഈ ആശയം ബി.ജെ.പിക്ക് ഗുണകരമാകുന്ന ഒന്നാണെന്ന് കമല്‍ നാഥ് വിമര്‍ശിച്ചു.
മധ്യ പ്രദേശില്‍ ബി.എസ്.പിക്ക് 6.3 ശതമാനം വോട്ട് ഷെയറാണ് ലഭിക്കുന്നതെന്നും ഈ സാഹചര്യത്തില്‍ 50 സീറ്റുകള്‍ ചോദിക്കുന്നത് ബി.ജെ.പിക്ക് സീറ്റ് വെറുതെ നല്‍കുന്നതിന് തുല്യമാണെന്ന കമല്‍ നാഥ് പറഞ്ഞു. യു.പിയില്‍ കോണ്‍ഗ്രസിന് ആകെ 6 ശതമാനം സീറ്റ് ഷെയറാണുള്ളതെന്നും അവിടെ കോണ്‍ഗ്രസ് സമാനമായ രീതിയിലുള്ള ആവശ്യം മുന്നോട്ട് വെച്ചാല്‍ അതും ബി.ജെ.പിക്ക് ഉപകരിക്കുകയേയുള്ളുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം 2019ല്‍ നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ വിശാലസഖ്യം രൂപീകരിക്കാന്‍ സാധിക്കുമെന്നാണ് കമല്‍ നാഥ് പറഞ്ഞത്. സംസ്ഥാനങ്ങളിലെ സഖ്യ രൂപീകരണവും ദേശീയ തലത്തിലെ സഖ്യ രൂപീകരണവും വ്യത്യസ്തമാണെന്ന് അദ്ദേഹം വിശദീകരിച്ചു.
ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ വേണ്ടി എന്ത് ചെയ്യാന്‍ സാധിക്കുമെന്ന് വേണം പാര്‍ട്ടികള്‍ നോക്കേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എസ്.പി നേതാവ് അഖിലേഷ് യാദവും കോണ്‍ഗ്രസുമായി സഖ്യത്തിനില്ലായെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് എസ്.പി പാര്‍ട്ടിയുമായും ഗോണ്ട്വാനാ പാര്‍ട്ടിയുമായും സംസാരിച്ചിട്ടുണ്ടെന്ന് കമല്‍ നാഥ് പറഞ്ഞു.
Discussion about this post