പാക്കിസ്ഥാന്‍ ചാരസംഘടനയായ ഐ.എസ്.ഐ ഏജെന്റ് അറസ്റ്റില്‍ . നാഗപൂരിലെ ബ്രഹ്മോസ് മിസ്സൈല്‍ യൂണിറ്റില്‍ നിന്നും നിഷാന്ത് അഗര്‍വാള്‍ എന്നയാളാണ് ഉത്തരപ്രദേശ് തീവ്രവാദ വിരുദ്ധ സ്ക്വാഡ് , മിലിട്ടറി ഇന്റലിജന്‍സ് ചേര്‍ന്ന് പിടികൂടിയത് .
പിടിയിലായ നിഷാന്ത് അമേരിക്കയുടെയും പാക്കിസ്ഥാന്റെയും ചാരനാണ് എന്നാണു സംശയിക്കുന്നത് . ബ്രഹ്മോസ് യൂണിറ്റിലെ സാങ്കേതിക രഹസ്യങ്ങള്‍ ഇരുരാജ്യങ്ങള്‍ക്കുമായി ചോര്‍ത്തി നല്‍കാനായിരുന്നു നീക്കം .
കഴിഞ്ഞ നാലുവര്‍ഷമായി ബ്രഹ്മോസ് മിസ്സൈല്‍ യൂണിറ്റില്‍ ജോലി ചെയ്തു വരികയായിരുന്ന ഇയാളെ സംശയത്തെ തുടര്‍ന്ന് കുറച്ചു നാളുകളായി തീവ്രവാദ വിരുദ്ധ സ്ക്വാഡ് നിരീക്ഷിച്ചു വരുകയായിരുന്നു .
Discussion about this post