ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയ്ക്കെതിരെ പ്രതിഷേധം ശക്തമാക്കുവാന്‍ എന്‍.ഡി.എ തീരുമാനം . പന്തളത്ത് നിന്നും ഈ മാസം 10 മുതല്‍ 15 വരെ ശബരിമല സംരക്ഷണയാത്രയെന്ന പേരില്‍ മാര്‍ച്ച് സംഘടിപ്പിക്കാനാണ് തീരുമാനം . മാർച്ച് 15ന് സെക്രട്ടേറിയറ്റിലാണ് അവസാനിക്കുക.
വിധി നടപ്പാക്കുന്നത് വിശ്വാസികളെയും , വിശ്വാസത്തെയും അടിച്ചമര്‍ത്തിക്കൊണ്ടാവരുത് , ഹിന്ദു മത വിശ്വാസികളെ ഭിന്നിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ശ്രീധരന്‍പിള്ള പറഞ്ഞു . ശബരിമലയെ തകര്‍ക്കുന്നതാണ് മുഖ്യമന്ത്രിയുടെ നിലപാട് , ഹിന്ദുക്കളെ പലത്തട്ടിലാക്കിക്കൊണ്ടുള്ള അടിച്ചമര്‍ത്തല്‍ രാഷ്ട്രീയമാണ് മുഖ്യമന്ത്രി നടത്തിക്കൊണ്ടിരിക്കുന്നത് . സമവായത്തിലൂടെ പ്രശനം പരിഹരിക്കണമെന്ന് എന്‍.ഡി.എ യും ബി.ജെ.പി യും ആവശ്യപ്പെടുന്നതായി അദ്ദേഹം പറഞ്ഞു .
സിപിഎം ശബരിമലയെ ഇല്ലാതാക്കുന്നതിനായി കോടതിവിധിയെ ഉപയോഗിക്കുന്നു . വിശ്വാസികളുടെ സമരത്തെ പോലീസിനെ ഉപയോഗിച്ച് നേരിടുന്നു , പോംവഴി നോക്കാതെ എതിര്‍ക്കുന്നവരെയെല്ലാം ശത്രുക്കളായി കാണുന്നതാണ് ഈ സര്‍ക്കാര്‍ നിലപാടെന്നും ശ്രീധരന്‍പിള്ള പറഞ്ഞു .
Discussion about this post