ശബരിമല ക്ഷേത്രത്തിലെ യുവതീപ്രവേശ വിഷയത്തില്‍ അയ്യപ്പഭക്തരുടെയും ഹിന്ദു സംഘടനകളുടെയും സമരത്തെ തെരുവില്‍ പ്രതിരോധിക്കാന്‍ സിപിഎം രംഗത്തിറക്കുന്നത്. പാര്‍ട്ടിയിലെ വനിതകളെ രംഗത്തിറക്കി സര്‍ക്കാരിനെതിരെ ഉയരുന്ന പ്രതിഷേധത്തെ പ്രതിരോധിക്കാനാണ് തീരുമാനം. അയ്യപ്പഭക്തരുടെ പ്രതിഷേധത്തിന് എതിരായി, യുവതീപ്രവേശനനത്തിന് അനുകൂലമായ ആദ്യ ബദല്‍ സമരം ഇന്ന് പത്തനംതിട്ടയില്‍ ആരംഭിക്കും.
രാവിലെ 10ന് നഗരത്തിലെ പുതിയ ബസ് സ്റ്റാന്‍ഡില്‍ ജനാധിപത്യ മഹിളാ അസോസിയേഷന്റെ വനിതാ സംഗമം നടക്കും. സിപിഎം കേന്ദ്രകമ്മിറ്റി അംഗം പി.കെ. ശ്രീമതിയാണഅ പരിപാടി ഉദ്ഘാടനം ചെയ്യുന്നത്.
സമ്മേളനത്തിന് ആളെ കൂട്ടാന്‍ സിപിഎം ഭരിക്കുന്ന എല്ലാ പഞ്ചായത്തുകളിലെയും ഗ്രാമീണ തൊഴില്‍ ഉറപ്പു പദ്ധതിയിലെ തൊഴിലാളികളെയും കുടുംബശ്രീ പ്രവര്‍ത്തകരെയും പങ്കെടുപ്പിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികളെ രാഷ്ട്രീയപ്രേരിത സമരങ്ങളില്‍ പങ്കെടുപ്പിക്കുന്നത് ശരിയല്ലെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി പറഞ്ഞു.
നേരത്തെ പലയിടത്തും ഡിവൈഎഫ്‌ഐ അയ്യപ്പഭക്തരുടെ സമരത്തിനെതിരെ രംഗത്തെത്തിയത് സംഘര്‍ഷത്തിലേക്ക് വഴിവച്ചിരുന്നു. വനിതകളെ രംഗത്തിറക്കിയുള്ള സമരവും സംഘര്‍ഷത്തിലേക്ക് നീങ്ങാനുള്ള സാഝ്യതയുണ്
്.
കോടതി വിധി നടപ്പാക്കുമെന്നതില്‍ നിന്നു പിന്നോട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തലോടെ സ്വരം കടുപ്പിച്ച് കൂടുതല്‍ സമരപ്രഖ്യാപനങ്ങളോടെ വിവിധ ഹൈന്ദവ സംഘടനകളും രംഗത്തുവന്നിട്ടുണ്ട്. ബിജെപിയുടെ ലോഗം മാര്‍ച്ച് പ്രഖ്യാപനവും, അയ്യപ്പ കര്‍മ്മ സമിതിയുടെ സമരങ്ങളും സര്‍ക്കാര്‍ ആശങ്കയോടെയാണ് കാണുന്നത്. ശബരിമലയിലെ യുവതി പ്രവേശനം കേരളത്തിലെ വലിയ ക്രമസമാധാനപ്രശ്‌നമായി മാറുന്നുവെങ്കില്‍ അതിനുത്തരവാദി സിപിഎമ്മും സര്‍ക്കാരും മാത്രമായിരിക്കുമെന്ന മുന്നറിയിപ്പ് അയ്യപ്പഭക്തര്‍ ഉയര്‍ത്തുന്നു. മറ്റ് സുപ്രിം കോടതി വിധികളോടില്ലാത്ത പിടിവാശി ഹിന്ദു സമൂഹത്തോട് കാണിക്കുന്നത് വിവേചമാണെന്നാണ് ആക്ഷേപം. പാര്‍ട്ടി അനുഭാവികളായ വിശ്വാസികള്‍ പലയിടത്തും സേവ് ശബരിമല പ്രക്ഷോഭത്തിന് കീഴില്‍ അണി നിരന്നിട്ടുണ്ട്.
Discussion about this post