ശബരിമലയിലെ ആചാരം സംരക്ഷിക്കണമെന്നാവശ്യവുമായി ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ പ്രധാന പാതകളില്‍ ഇന്ന് രാവിലെ 11 മുതല്‍ ഒരുമണിക്കൂര്‍ ഉപരോധസമരം നടത്തും . മറ്റു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും ഇതേസമയം ഉപരോധം നടത്തും .
കഴിഞ്ഞ ദിവസം ഹൈന്ദവസംഘടനകളുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു താലൂക്കുകള്‍ കേന്ദ്രീകരിച്ച് 200 കേന്ദ്രങ്ങളില്‍ റോഡ് ഉപരോധം നടത്താനായിരുന്നു തീരുമാനമുണ്ടായത് . തമിഴ്നാട് , കര്‍ണാടക , ആന്ധ്ര സംസ്ഥാനങ്ങളിലേക്കും പ്രതിഷേധം വ്യാപിപ്പിക്കും .
Discussion about this post